ഉറങ്ങാന്‍ പതിവായി കുഞ്ഞിന് മയക്കുമരുന്നു നല്‍കി ; കുഞ്ഞ് മരിച്ചതോടെ അമ്മ പിടിയിലായി

ഉറങ്ങാന്‍ പതിവായി കുഞ്ഞിന് മയക്കുമരുന്നു നല്‍കി ; കുഞ്ഞ് മരിച്ചതോടെ അമ്മ പിടിയിലായി
ചെറിയ അളവില്‍ സ്ഥിരമായി മയക്കുമരുന്ന് ഉള്ളില്‍ ചെന്ന് കുഞ്ഞു മരിച്ച കേസില്‍ അമ്മ അറസ്റ്റില്‍. യുഎസിലാണ് സംഭവം. കുഞ്ഞിനെ ഉറക്കാനായി എല്ലാ ദിവസവും അമ്മ മയക്കുമരുന്ന് നല്‍കി. രണ്ടു മാസം തുടര്‍ച്ചയായി മയക്കുമരുന്ന് ഉള്ളില്‍ചെന്നതോടെ കുഞ്ഞു മരിച്ചു.

തുടര്‍ന്ന് 33 കാരി കിമ്പേര്‍ലി നെല്ലിഗണ്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ലഹരി മരുന്നു കുഞ്ഞിന് നല്‍കി കൊലപ്പെടുത്തിയ കുറ്റത്തിന് 143120 രൂപ പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ . ലഹരി കൈയ്യില്‍ വച്ചതിന് 180 ദിവസത്തെ ജയില്‍ വാസവും പിഴയും വേണം. യുവതിയ്ക്ക് ജാമ്യം നല്‍കിയെങ്കിലും ഭര്‍ത്താവിനേയും കുഞ്ഞിനേയും കാണാന്‍ അനുവാദമില്ല.

രണ്ടു മാസത്തിനിടെ 15 തവണയെങ്കിലും ഭാര്യ കുഞ്ഞിന് മയക്കുമരുന്നു നല്‍കിയെന്ന് ഭര്‍ത്താവ് പറഞ്ഞു.ആദ്യം മയക്കുമരുന്നു വാങ്ങാറില്ലെന്ന് പറഞ്ഞ സ്ത്രീ പിന്നീട് കുറ്റം സമ്മതിച്ചു. തന്റെ മറ്റ് മക്കളെ ഉറക്കാനും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും കൊല്ലാനുള്ള ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

Other News in this category4malayalees Recommends