സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ കുറ്റകരമല്ലാതാക്കിയത് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയി ; സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കരണ്‍

സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ കുറ്റകരമല്ലാതാക്കിയത് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയി ; സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കരണ്‍
സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ അനുവദിക്കണമെന്നാണ് ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കരണ്‍. '2018 സെപ്റ്റംബര്‍ 6ന് സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ കുറ്റകരമല്ലാതാക്കിയത് അറിഞ്ഞപ്പോള്‍ ഞാന്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. ഒടുവില്‍ സ്വാതന്ത്ര്യം ലഭിച്ചു. ചരിത്രപരമായ വിധിയായിരുന്നു. സ്‌നേഹിക്കുന്ന ആളെ തന്നെ സ്‌നേഹിക്കാനുള്ള അധികാരം നിയമപരമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കരണ്‍ പറഞ്ഞു.

സിനിമകളിലൂടെയും സാഹിത്യങ്ങളിലൂടെയും ഈ ചരിത്ര വിധിയെ പ്രശസിക്കണം. സ്വവര്‍ഗ്ഗ വിവാഹത്തെ കുറിച്ച് സംസാരിക്കുന്ന സിനിമ എടുക്കുമെന്നും എന്നാല്‍ ഇന്ത്യ ഇത് എങ്ങനെ നോക്കിക്കാണുമെന്ന് തനിക്ക് അറിയില്ലെന്നും കരണ്‍ പറഞ്ഞു. എങ്കിലും രണ്ട് നായകന്‍മാരുടെ പ്രണയകഥ പറയുന്ന സിനിമ നിര്‍മ്മിക്കാന്‍ ഒരുക്കമാണെന്നും കരണ്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends