കോമഡി ചെയ്താല്‍ ബുദ്ധിശൂന്യന്‍, ആക്ഷന്‍ ചെയ്യുമ്പോള്‍ ആവര്‍ത്തനം, ദേശ സ്‌നേഹ സിനിമകള്‍ ചെയ്താലും കേള്‍ക്കാം ; വിമര്‍ശകരെ കുറിച്ച് അക്ഷയ് കുമാര്‍

കോമഡി ചെയ്താല്‍ ബുദ്ധിശൂന്യന്‍, ആക്ഷന്‍ ചെയ്യുമ്പോള്‍ ആവര്‍ത്തനം, ദേശ സ്‌നേഹ സിനിമകള്‍ ചെയ്താലും കേള്‍ക്കാം ; വിമര്‍ശകരെ കുറിച്ച് അക്ഷയ് കുമാര്‍
വര്‍ഷത്തില്‍ നാല് സിനിമകളെങ്കിലും ചെയ്യാനാണ് ആഗ്രഹമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഈ വര്‍ഷം അവധിയാഘോഷം പോലും താന്‍ നീട്ടി കൊണ്ടു പോയിട്ടില്ലെന്നും ജോലിയാണ് തന്റെ ഓക്‌സിജനെന്നും താരം പറയുന്നു. കുടുംബമാണ് തന്റെ ഹൃദയമിടിപ്പെന്നും അഭിനയം തന്റെ രക്തത്തിലുള്ളതാണെന്നും ഒരു അഭിമുഖത്തില്‍ അക്ഷയ് പറയുന്നു.

'ഞാന്‍ കോമഡി ചിത്രം ചെയ്യുമ്പോള്‍ ബുദ്ധിശൂന്യന്‍ എന്ന് വിളിക്കും, ആക്ഷന്‍ ചെയ്യുമ്പോള്‍ ആവര്‍ത്തനം എന്ന് പറയും ദേശസ്‌നേഹ സിനിമകള്‍ ചെയ്താല്‍ ബയോപിക് മെമുകളും, ശരിക്കും പറഞ്ഞാല്‍ ഞാന്‍ എന്തെങ്കിലും ചെയ്താല്‍ അതിനെതിരെ സംസാരിക്കാന്‍ ആളുകളുണ്ടാകും' എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

കോമഡി ചെയ്ത് മടുത്തില്ലേയെന്ന ചോദ്യത്തിന് മരിച്ചാലും കോമഡി മടുക്കില്ലെന്നും താരം ഉത്തരം നല്‍കുന്നത്. അക്ഷയ്‌യുടെ 'മിഷന്‍ മംഗള്‍' 200 കോടി നേട്ടത്തിലെത്തിയിരിക്കുകയാണ്. 'ഹൗസ്ഫുള്‍ 4', 'ഗുഡ് ന്യൂസ്', 'സൂര്യവംശി' എന്നിവയാണ് അക്ഷയ്‌യുടെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

Other News in this category4malayalees Recommends