അതിവേഗം സൈനീക ശക്തി വര്‍ദ്ധിപ്പിക്കുന്നു ; ചൈന ലോകത്തിന് ഭീഷണിയെന്ന് ട്രംപ്

അതിവേഗം സൈനീക ശക്തി വര്‍ദ്ധിപ്പിക്കുന്നു ; ചൈന ലോകത്തിന് ഭീഷണിയെന്ന് ട്രംപ്
മറ്റേത് രാജ്യത്തേക്കാളും വേഗത്തില്‍ സൈനീക ശക്തി വര്‍ദ്ധിപ്പിക്കുന്ന ചൈന എന്ന കമ്യൂണിസ്റ്റ് രാഷ്ട്രം ലോകത്തിന് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ ചോര്‍ത്തി അതുപയോഗിച്ച് സൈനീക ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ കഴിയാത്തതില്‍ ട്രംപ് മുന്‍ഗാമികളെ കുറ്റപ്പെടുത്തി.

ഓസ്‌ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ട്രംപ് ചൈനയ്‌ക്കെതിരായ പരാമര്‍ശം നടത്തിയത്. ചൈന തങ്ങളുടെ പ്രതിരോധ ബജറ്റ് ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ച് 152 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയിരുന്നു. ദക്ഷിണ ചൈന കടലിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കൂടുകയാണിത്.

തനിക്ക് മുമ്പുണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഒരു വര്‍ഷം 500 ബില്യണില്‍ കൂടുതല്‍ അമേരിക്കന്‍ ഡോളര്‍ ചൈനയിലേക്ക് കടത്താന്‍ അനുവദിച്ചിരുന്നു. അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ മോഷ്ടിക്കാന്‍ മുന്‍ പ്രസിഡന്റുമാര്‍ അനുവദിച്ചിരുന്നുവെന്നും താന്‍ അത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. കച്ചവട കരാര്‍ ഒപ്പിടാനിരിക്കെ ചൈന പിന്മാറിയതിനെയും ട്രംപ് വിമര്‍ശിച്ചു.

Other News in this category4malayalees Recommends