172 യാത്രക്കാരുമായി പറന്ന തിരുവനന്തപുരം കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

172 യാത്രക്കാരുമായി പറന്ന തിരുവനന്തപുരം കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു
172 യാത്രക്കാരുമായി പറന്ന തിരുവനന്തപുരം കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടത്. യാത്രികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്നും വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെന്നും എന്നാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെന്നും അതിവേഗം താഴെയിറക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് സര്‍വീസ് നാല് മണിക്കൂര്‍ വൈകി. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനവും ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു. അന്ന് ജീവനക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നു.

ഡല്‍ഹി വിജയവാഡ സര്‍വീസ് നടത്തുന്ന എഐ467 ആയിരുന്നു ചുഴിയില്‍പ്പെട്ടത്. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Other News in this category4malayalees Recommends