കണ്ടനാട് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന നടത്തി ; 45 വര്‍ഷത്തിന് ശേഷം പോലീസ് സംരക്ഷണത്തോടെ പ്രാര്‍ത്ഥന

കണ്ടനാട് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന നടത്തി ; 45 വര്‍ഷത്തിന് ശേഷം പോലീസ് സംരക്ഷണത്തോടെ പ്രാര്‍ത്ഥന
സുപ്രീം കോടതിയുടെ അനുകൂല വിധിയെ തുടര്‍ന്ന് കൊച്ചി കണ്ടനാട് സെന്റ് മേരിസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഞായറാഴ്ച രാവിലെ കുര്‍ബാന നടത്തി. 45 വര്‍ഷത്തിന് ശേഷമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന നടത്തിയത്. പോലീസ് സംരക്ഷണത്തോടെയായിരുന്നു കുര്‍ബാന .

ഭദ്രാസനം മെത്രോപോലീത്ത ഡോ മാത്യൂസ് മാര്‍ സെവേറിയോസിന്റെ നേതൃത്വത്തിലായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്. 1974 ന് ശേഷം ആദ്യമായാണ് ഓര്‍ത്തഡോക്‌സ് വിഭാഗം കണ്ടനാട് പള്ളിയില്‍ ആരാധന നടത്തുന്നത്.

ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവദിച്ച് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് പ്രവേശനനാനുമതി നല്‍കിയിരുന്നു.

Other News in this category4malayalees Recommends