ഇറാന് നേരെയുണ്ടാകുന്ന ചെറിയ പ്രകോപനത്തിനു പോലും ശക്തമായ തിരിച്ചടി നല്‍കും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സേന

ഇറാന് നേരെയുണ്ടാകുന്ന ചെറിയ പ്രകോപനത്തിനു പോലും ശക്തമായ തിരിച്ചടി നല്‍കും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സേന
ഇറാനു നേരെയുണ്ടാകുന്ന ചെറിയ ആക്രമണമുള്‍പ്പെടെയുള്ള ഏതു പ്രകോപനത്തിനും യാതൊരു ദയവുമില്ലാതെ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇറാനിയന്‍ സേന. സൗദി എണ്ണക്കമ്പനിയായ അരാംകോയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികരണം. ഈ മാസം 14നായിരുന്നു സൗദിയിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നടന്നത്.

വളരെ കരുതി വേണം ഇറാനെതിരെയുള്ള നീക്കങ്ങള്‍ നടത്താന്‍, ഒരു ചെറിയൊരു പ്രകോപനം പോലും ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. പ്രകോപനമുണ്ടാക്കുന്നത് ആരു തന്നെയായാലും ശരി, അവരുടെ സര്‍വനാശമായിരിക്കും ഞങ്ങളുടെ ലക്ഷ്യം.' ഇറാനിയന്‍ സേനയായ റവല്യൂഷനറി ഗാര്‍ഡ്‌സിന്റെ തലവന്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു.യെമനിലെ ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും ഇറാന്‍ തന്നെയാണ് എണ്ണ ഉത്പാദക കേന്ദ്രങ്ങളിലെ രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് അമേരിക്ക പറയുന്നത്. ഈ ആരോപണം നിഷേധിച്ച് ഇറാന്‍ പ്രസിഡന്റ് രംഗത്തുവന്നിരുന്നു.എന്നാല്‍ വിശ്വസിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല.

Other News in this category4malayalees Recommends