വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല ; വിവാദമായി കേന്ദ്രമന്ത്രിയുടെ പ്രസ്താവന

വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല ; വിവാദമായി കേന്ദ്രമന്ത്രിയുടെ പ്രസ്താവന
വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി . കാശ്മീരീന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സംബന്ധിച്ച് ഭുവനേശ്വറില്‍ സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

''ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞതില്‍ ഏറ്റവും വലിയ മുറിവേറ്റത് ചിതറിപ്പോയ പ്രതിപക്ഷത്തിനും ഭീകരര്‍ക്കുമാണ്. അനുഛേദം എടുത്തുകളയുന്നത് 72 വര്‍ഷം മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്ന് സാരംഗി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ 72 വര്‍ഷത്തിനു ശേഷം കാശ്മീരികള്‍ക്ക് പൂര്‍ണ അവകാശം അനുവദിച്ചു നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാശ്മീരില്‍ ആളുകള്‍ ഭൂമി വാങ്ങാന്‍ തുടങ്ങിയെന്നും കാശ്മീരികള്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്തയക്കാന്‍ അവസരമൊരുങ്ങിയെന്നും സാരംഗി അവകാശപ്പെട്ടു. ഇപ്പോള്‍ കാശ്മീരികളുടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ കാശ്മീരില്‍ വിന്യസിക്കപ്പെട്ട നൂറുകണക്കിന് പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒന്നും മിണ്ടിയിരുന്നില്ലെന്നും സാരംഗി ആരോപിച്ചു.

Other News in this category4malayalees Recommends