വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വഴിച്ചിഴയ്ക്കരുതെന്നും പത്മജ വ്യക്തമാക്കി. ''വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്ന കാര്യം ചോദിക്കുകയോ, ഞാനാരോടും പറയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ഞാന്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരികയാണ്. തിരുവനന്തപുരത്താണ് പഠിച്ചുവളര്‍ന്നത് എന്നതുകൊണ്ട്, അവിടുത്തെ പ്രവര്‍ത്തകരുമായൊക്കെ എനിക്ക് നല്ല ബന്ധമാണുള്ളത്. അങ്ങനെ വന്നതായിരിക്കാം പേര് എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്''പത്മജ പറഞ്ഞു.നേരത്തെ സഹോദരിയായ പത്മജ വേണുഗോപാലിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടതില്ലെന്ന് കെ.മുരളീധരന്‍ എം.പി അഭിപ്രായപ്പെട്ടിരുന്നു. പത്മജയെ നിറുത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പത്മജയുടെ പ്രതികരണം.

Other News in this category4malayalees Recommends