പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹാര അറസ്റ്റില്‍

പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹാര അറസ്റ്റില്‍

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന നേപ്പാള്‍ പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹാരയെ പൊലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക് കാരണമായ സംഭവം. മദ്യപിച്ച ശേഷം തന്റെ വീട്ടിലെത്തിയ ബഹാര, തന്നെ ആക്രമിച്ചുവെന്നാണ് സ്ത്രീ പരാതിയില്‍ പറയുന്നത്. മഹാര എത്തിയ സമയത്ത് താന്‍ വീട്ടില്‍ തനിച്ചായിരുന്നു. അകത്തു പ്രവേശിക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും മഹാര കേള്‍ക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

ബലാത്സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങളാണ് മഹാരയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ പരാതി പുറത്തെത്തിയതിനു പിന്നാലെ ചൊവ്വാഴ്ച ബഹാര സ്പീക്കര്‍ പദവി രാജിവെച്ചിരുന്നു.

Other News in this category4malayalees Recommends