ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നു; ഒക്ടോബര്‍ 10 മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കശ്മീരിലേക്ക് വരാമെന്ന് അധികൃതര്‍

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നു; ഒക്ടോബര്‍ 10 മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കശ്മീരിലേക്ക് വരാമെന്ന് അധികൃതര്‍

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നു. വിനോദ സഞ്ചാരികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് രണ്ട് മാസത്തിന് ശേഷമാണ് പിന്‍വലിക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കിയതോടെയായിരുന്നു കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഒക്ടോബര്‍ 10 വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീര്‍ ഭരണകൂടം അറിയിച്ചു.


കഴിഞ്ഞ ദിവസം കാശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി ചീഫ് സെക്രട്ടറിയും ഗവര്‍ണറുമുള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്നിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് വരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള നപടി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ അമര്‍നാഥ് തീര്‍ത്ഥാകര്‍ക്ക് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏകദേശം 5 ലക്ഷം പേര്‍ കശ്മീര്‍ സന്ദര്‍ശത്തിനെത്തിയിരുന്നെന്നാണ് കണക്ക്.

Other News in this category4malayalees Recommends