ഇതെന്താ ബിഗ്രേഡ് സിനിമയോ? രാം ഗോപാല്‍ വര്‍മയുടെ തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലറിന് രൂക്ഷ വിമര്‍ശനം

ഇതെന്താ ബിഗ്രേഡ് സിനിമയോ? രാം ഗോപാല്‍ വര്‍മയുടെ തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലറിന് രൂക്ഷ വിമര്‍ശനം

രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന, അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലര്‍ ട്വീറ്റ് ചെയ്തുകൊണ്ട് രാം ഗോപാല്‍ വര്‍മ പറഞ്ഞു.


അതേസമയം, പാര്‍ത് സുരിയും നൈന ഗാംഗുലിയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. അമിതമായ ഗ്ലാമര്‍ രംഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ചേരിനിവാസികളായ രണ്ട് പേര്‍ പ്രണയത്തിലാകുന്നു, എന്നാല്‍ അതില്‍ ഒരാള്‍ പെട്ടെന്ന് വലിയ നിലയില്‍ എത്തുന്നതും അതിന് ശേഷമുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

Other News in this category4malayalees Recommends