കൂടത്തായി കൂട്ടക്കൊലപാതകം: സിലിയെ കൊന്നത് ആഭരണങ്ങള്‍ സ്വന്തമാക്കാനോ? വിവാഹ ആഭരണങ്ങള്‍ ഉള്‍പ്പടെ 40 പവനോളം കാണാതായതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്ന ഷാജുവിന്റെ വാദത്തിലും ദുരൂഹത

കൂടത്തായി കൂട്ടക്കൊലപാതകം: സിലിയെ കൊന്നത് ആഭരണങ്ങള്‍ സ്വന്തമാക്കാനോ? വിവാഹ ആഭരണങ്ങള്‍ ഉള്‍പ്പടെ 40 പവനോളം കാണാതായതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്ന ഷാജുവിന്റെ വാദത്തിലും ദുരൂഹത

കൂടത്തായി കൊലക്കേസില്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ 40 പവനോളം വരുന്ന ആഭരണങ്ങള്‍ കാണാതായതിനെ ചൊല്ലിയുള്ള ദുരൂഹത നിര്‍ണായകമാകും. സ്വര്‍ണം കൈക്കലാക്കാനാണ് സിലിയെ കൊന്നതെന്നാണ് സൂചന. സിലിയുടെ കൊലപാതകത്തിന് പിന്നില്‍ സ്വര്‍ണം കൈക്കലാക്കാനുള്ള ശ്രമം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബന്ധു പറഞ്ഞു.


ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്നാണ് സൂചന. ഇത്തരത്തിലുള്ള മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകള്‍ ആല്‍ഫൈന്‍ മരിച്ച ദുഃഖത്തില്‍ കുഞ്ഞിന്റെ ആഭരണങ്ങള്‍ ഏതെങ്കിലും പള്ളിക്ക് നല്‍കാമെന്ന് സിലി പറഞ്ഞിരുന്നു. സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. ഓമശ്ശേരി ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷാജുവിനെ ഏല്‍പ്പിച്ചിരുന്നു. ഈ കവര്‍ ജോളി സിലിയുടെ ബന്ധുവിനെ ഏല്‍പ്പിച്ച് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അന്നുതന്നെ ഷാജുവിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

വിവാഹ ആഭരങ്ങളുള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഭര്‍ത്താവ് ഷാജു പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തര്‍ക്കത്തിനു പോയില്ല. നിലവിലെ സാഹചര്യത്തില്‍ പരാതി ഉന്നയിക്കാനാണ് ഇവരുടെ തീരുമാനം. സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. ഓമശ്ശേരി ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്‌സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷാജുവിനെ ഏല്‍പ്പിച്ചിരുന്നു. ഈ കവര്‍ ജോളി സിലിയുടെ ബന്ധുവിനെ ഏല്‍പ്പിച്ച് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അന്നുതന്നെ ഷാജുവിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണില്‍ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളില്‍ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നായിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നെന്നും അത് ഉറപ്പായും അങ്ങനെ ചെയ്യില്ലെന്നും അമ്മ മറുപടി നല്‍കി. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള ഏല്‍പ്പിച്ചു മടങ്ങി.

സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാന്‍ കുടുംബം അന്നത്തെ വിവാഹ ആല്‍ബം പരിശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താനായില്ല.

Other News in this category4malayalees Recommends