പിടിച്ചെടുക്കപ്പെട്ടത് രണ്ടര ലക്ഷത്തോളം ചൈല്‍ഡ് പോണ്‍ വീഡിയോകള്‍; 38 രാജ്യങ്ങളില്‍ നിന്നായി 337 അറസ്റ്റുകള്‍; ചൈല്‍ഡ് പോണോഗ്രഫി വെബ്‌സൈറ്റായ 'വെല്‍ക്കം ടു വീഡിയോ' പൂട്ടിച്ചു; സൈറ്റില്‍ ഏറെ 2നും 4നും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ വീഡിയോ

പിടിച്ചെടുക്കപ്പെട്ടത്  രണ്ടര ലക്ഷത്തോളം ചൈല്‍ഡ് പോണ്‍ വീഡിയോകള്‍; 38 രാജ്യങ്ങളില്‍ നിന്നായി  337 അറസ്റ്റുകള്‍; ചൈല്‍ഡ് പോണോഗ്രഫി വെബ്‌സൈറ്റായ 'വെല്‍ക്കം ടു വീഡിയോ' പൂട്ടിച്ചു; സൈറ്റില്‍ ഏറെ 2നും 4നും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ വീഡിയോ

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നവരെ പിടികൂടാനായി ലോകത്താകമാനം നടത്തിയ ഓപ്പറേഷനില്‍ 38 രാജ്യങ്ങളില്‍ നിന്നായി 337 പേരെ പിടികൂടി. ലോകത്തെ ഏറ്റവും ഭയപ്പെടുത്തിയിരുന്ന ഏറ്റവും വലിയ ചൈല്‍ഡ് പോണോഗ്രഫി വെബ്‌സൈറ്റുകളിലൊന്നായ വെല്‍ക്കം ടു വീഡിയോയ്ക്കും പൂട്ടു വീണിരിക്കുകയാണ്.


ബിറ്റ് കോയിന്‍ ഉപയോഗിച്ചു ഉപയോഗിക്കുന്ന ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ അടക്കമുള്ളവക്ക് മേലാണ് പിടിവീണത്. രണ്ടര ലക്ഷത്തോളം ചൈല്‍ഡ് പോണ്‍ വീഡിയോകള്‍ സ്റ്റോര്‍ ചെയ്തിരുന്ന ദക്ഷിണ കൊറിയയിലെ സര്‍വറും പൂട്ടിച്ചിട്ടുണ്ട്. ഇതുവഴി വെല്‍ക്കം ടു വീഡിയോ എന്ന പേരില്‍ ലോക വ്യാപകമായി വെബ്‌സൈറ്റുകളില്‍ ചൈല്‍ഡ് പോണ്‍ വീഡിയെ പ്രചരിക്കപ്പെട്ടിരുന്നു. ലക്ഷണക്കണക്കിന് ആളുകളാണ് ഇത്തരം വെബ്‌സൈറ്റുകളില്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നത്്.

ആയിരക്കണക്കിനു മണിക്കൂറുകള്‍ വരുന്ന എട്ടു ടെറാബൈറ്റ് ബാല ലൈംഗിക ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. സൈറ്റിലെ അംഗങ്ങളായ 337 പേരെ 38 രാജ്യങ്ങളിലായി അറസ്റ്റ് ചെയ്തു. യുഎസില്‍ 92 പേര്‍ നിരീക്ഷണത്തിലാണ്. പോര്‍ണോഗ്രഫി വിഡിയോക്കായി ക്രൂരമായ ലൈംഗിക ആക്രമണങ്ങള്‍ക്കു വിധേയരായിരുന്ന 23 കുട്ടികളെ യുഎസ്, സ്‌പെയിന്‍, യുകെ എന്നീ രാജ്യങ്ങളില്‍നിന്നു കണ്ടെത്തി രക്ഷിച്ചു. മുതിര്‍ന്നവരുടെ ലൈംഗികദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്ന നിര്‍ദേശത്തോടെയാണു സൈറ്റില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകമാകെ വലവിരിച്ചു കുട്ടികളുടെ ദൃശ്യങ്ങള്‍ ദുരുപയോഗിക്കുന്നതിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണു വെളിപ്പെട്ടിട്ടുള്ളത്. രണ്ടിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങളാണു സൈറ്റില്‍ ഏറെയുണ്ടായിരുന്നത്.

Other News in this category4malayalees Recommends