ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പ്രൈമറി സ്‌കൂള്‍ ട്രസ്റ്റിന്റെ സ്‌കൂളുകളില്‍ ദരിദ്ര വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണം; ദി റീച്ച്2 ട്രസ്റ്റിന്റെ മാതൃകാപരമായ കമ്മ്യൂണിറ്റി ഫ്രിഡ്ജസ് പദ്ധതി 60 സ്‌കൂളുകളില്‍ നടപ്പിലാക്കുന്നു

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പ്രൈമറി സ്‌കൂള്‍ ട്രസ്റ്റിന്റെ സ്‌കൂളുകളില്‍ ദരിദ്ര വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണം;  ദി റീച്ച്2 ട്രസ്റ്റിന്റെ മാതൃകാപരമായ കമ്മ്യൂണിറ്റി ഫ്രിഡ്ജസ് പദ്ധതി 60 സ്‌കൂളുകളില്‍ നടപ്പിലാക്കുന്നു
ദരിദ്രകുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന മാതൃകാപരമായ പദ്ധതിയുമായി ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പ്രൈമറി സ്‌കൂള്‍ ട്രസ്റ്റ് രംഗത്തെത്തി. കമ്മ്യൂണിറ്റി ഫ്രിഡ്ജസ് എന്ന പേരില്‍ ഇംഗ്ലണ്ടിലെ ദി റീച്ച്2 ട്രസ്റ്റാണ് ഈ മാതൃകാപരമായ പദ്ധതി തങ്ങളുടെ പ്രൈമറി സ്‌കൂളുകളിലൂടെ നടപ്പിലാക്കുന്നത്. ഭക്ഷണം വാങ്ങാന്‍ യാതൊരു ഗതിയുമില്ലാത്ത കുട്ടികള്‍ വരുന്ന കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ അഞ്ച് സ്‌കൂളുകളിലാണ് ഈ പ്രൊജക്ട് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ട്രസ്റ്റിന്റെ മറ്റ് 60 പ്രൈമറി സ്‌കൂളുകളിലേക്ക് കൂടി ഈ പ്രൊജക്ട് അധികം വൈകാതെ വ്യാപിപ്പിക്കുന്നതായിരിക്കും. കുട്ടികള്‍ ഭക്ഷണം കഴിക്കാനാവാതെ ബുദ്ധിമുട്ടുന്നത് ഹൃദയഭേദകമാണെന്നും അതിനൊരു പരിഹാരമായിട്ടാണ് പുതിയ പദ്ധതിയെന്നുമാണ് ഈ ട്രസ്റ്റിന്റെ ചീഫായ സര്‍ സ്റ്റീവ് ലങ്കാഷെയര്‍ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ കുടുംബത്തില്‍ ഭക്ഷണം വാങ്ങാന്‍ സാധിക്കാത്തതിനാല്‍ നിരവധി കുട്ടികള്‍ ക്ലാസുകളിലിരിക്കുന്നത് വിശന്നിട്ടാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഈ സ്‌കീം നടപ്പിലാക്കുന്നതെന്നാണ് റീച്ച്2വിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സര്‍ സ്റ്റീവ് പറയുന്നത്.

ഈ പ്രതിസന്ധി വളരെ വ്യാപകമാണെന്നും ദരിദ്ര മേഖലകളില്‍ നിന്നെത്തുന്ന ഭൂരിഭാഗം കുട്ടികളും വിശന്നിരിക്കുന്നവരാണെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.കുടുംബങ്ങളുടെ ആവശ്യങ്ങളേറി വരുകയാണെങ്കിലും ശമ്പളം കുറയുന്നുവെന്നും അതിനാല്‍ ഭക്ഷണം ലഭിക്കാത്ത അവസ്ഥ പെരുകുന്നുവെന്നും അതിനൊരു പരിഹാരമാണീ പദ്ധതിയെന്നും സ്‌കൂള്‍ ട്രസ്റ്റ് വിശദീകരിക്കുന്നു. രാജ്യമാകമാനം നിരവധി സ്‌കൂളുകള്‍ ഇത്തരത്തില്‍ കുട്ടികള്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കി വരുന്നുണ്ട്.

സ്‌കൂളുകളിലെ ഗവര്‍ണേര്‍സിന്റെ 8 ശതമാനവും ഫുഡ് ബാങ്കുകള്‍ ഓപ്പറേറ്റ് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്നാണ് കഴിഞ്ഞ മാസം നാഷണല്‍ ഗവേണന്‍സ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂളുകളില്‍ സൗജന്യ ഭക്ഷണം നല്‍കുന്നതിനായി മുന്നോട്ട് വന്നിരിക്കുന്ന ഏറ്റവും വലിയ അക്കാദമി ഗ്രൂപ്പായി ഈ സ്‌കൂള്‍ ട്രസ്റ്റ് മാറിയിരിക്കുകയാണ്. അമിക്ക എന്ന കമ്പനി സംഭാവന ചെയ്തിരിക്കുന്ന ഫ്രിഡ്ജുകളാണ് ഇതിനായി ഈ സ്‌കൂളുകള്‍ ഉപയോഗിക്കുന്നത്. സ്‌കൂളുകളില്‍ അധികമായി വരുന്ന ആഹാരം, ഫ്രൂട്ട്, ചീസ് , എഗ്‌സ്, പച്ചക്കറികള്‍, പോലുള്ള യൂസ് ബൈ ഡേറ്റെത്തിയ ഭക്ഷ്യവസ്തുക്കള്‍, തുടങ്ങിയവയാണ് ഇത്തരത്തില്‍ പ്രദാനം ചെയ്യുന്നത്.

Other News in this category4malayalees Recommends