ഒന്നാം ഭാഗത്തില്‍ യക്ഷിയായി അഭിനയിച്ച മയൂരി ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലും; അന്തരിച്ച മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തുവെന്ന് വിനയന്‍

ഒന്നാം ഭാഗത്തില്‍ യക്ഷിയായി അഭിനയിച്ച മയൂരി ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലും;  അന്തരിച്ച മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തുവെന്ന് വിനയന്‍

നവംബര്‍ ഒന്നിന് റിലീസിനൊരുങ്ങുകയാണ് വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒന്നാം ഭാഗത്തില്‍ പ്രേതമായി അഭിനയിച്ച മയൂരി മരണപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ, രണ്ടാം ഭാഗത്തില്‍ മയൂരിയെ റിക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത് ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് വിനയന്‍ പറയുന്നത്.


മുതിര്‍ന്ന താരങ്ങളും പുതുമുഖ താരങ്ങളും ആകാശഗംഗ2 ല്‍ എത്തുന്നുണ്ട്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച നവാസ്, ഇടവേള ബാബു എന്നിവര്‍ മാത്രമാണ് ആകാശഗംഗ ആദ്യഭാഗത്തില്‍ നിന്നുള്ളത്. രമ്യാകൃഷ്ണന്‍, ആരതി, ശ്രീനാഥ് ഭാസി, സലീം കുമാര്‍, വിഷ്ണു വിനയ്, ഹരീഷ് കണാരന്‍, പ്രവീണ, ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് താരങ്ങള്‍

Other News in this category4malayalees Recommends