36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദം; കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ; 24 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍

36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദം; കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ; 24 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍

അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ്. 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 24 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ നിഗമനം. ഇതിന് ശേഷം ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍.


അതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുകയാണ്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സര്‍ക്കുലേഷന്‍ പിന്നാലെ തമിഴ്‌നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്നത്. ഇത് 23 നകം ശക്തമാകുമെന്നും ആന്ധ്ര തീരം വഴി കരയിലേക്ക് ആഞ്ഞടിക്കുമെന്നുമാണ് വിലയിരുത്തല്‍ കിഴക്കും പടിഞ്ഞാറും രൂപം കൊള്ളുന്ന ന്യൂനമര്‍ദം കേരളത്തില്‍ കനത്ത മഴയ്ക്കാണ് വഴിയൊരുക്കുക. ന്യൂനമര്‍ദം ശക്തിപ്പെട്ടാല്‍ ചുഴലിക്കാറ്റായേക്കാം.

Other News in this category4malayalees Recommends