ന്യൂയോര്‍ക്ക് സിറ്റിയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയ നേതാക്കള്‍ വളരെ മോശമായി പെരുമാറുന്നു; ഫ്‌ളോറിഡയിലേക്ക് കുടുംബസമേതം താമസം മാറാന്‍ ഒരുങ്ങി ട്രംപ്

ന്യൂയോര്‍ക്ക് സിറ്റിയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയ നേതാക്കള്‍ വളരെ മോശമായി പെരുമാറുന്നു; ഫ്‌ളോറിഡയിലേക്ക് കുടുംബസമേതം താമസം മാറാന്‍ ഒരുങ്ങി ട്രംപ്

തന്റെ സ്ഥിരതാമസം ന്യൂയോര്‍ക്കില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് കുടുംബ സമേതം ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് താമസം മാറുന്ന കാര്യം ട്രംപ് ഔദ്യോഗികമായി അറിയിച്ചത്.


ജന്മനഗരമായ ന്യൂയോര്‍ക്ക് സിറ്റിയിലെയും ന്യൂയോര്‍ക്ക് സംസ്ഥാനത്തെയും രാഷ്ട്രീയനേതാക്കള്‍ തന്നോട് വളരെ മോശമായി പെരുമാറുന്നതിനാലാണ് ഫ്ളോറിഡയിലേക്ക് സ്ഥിര താമസം മാറ്റുന്നതെന്ന് അദ്ദേഹം കുറിച്ചു.

ന്യൂയോര്‍ക്ക് എനിക്ക് വിലപ്പെട്ടതാണ്, ന്യൂയോര്‍ക്കിലെ ജനങ്ങളും. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നഗരത്തിനും സംസ്ഥാനത്തിനും ലോക്കല്‍ ടാക്സിനും വേണ്ടി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും ന്യൂയോര്‍ക്ക് സിറ്റിയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയ നേതാക്കള്‍ വളരെ മോശമായാണ് പെരുമാറുന്നത്. ചിലര്‍ അത്യധകം മോശമായാണ് പെരുമാറുന്നത്- ട്രംപ് ട്വീറ്റില്‍ പറയുന്നു.

Other News in this category4malayalees Recommends