തല പിളര്‍ക്കുന്ന വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; കണ്ടത് തലയ്ക്കകത്ത് കൂടുകൂട്ടിയ പാറ്റകളെ; പുറത്തെടുത്തത് 10ലധികം പാറ്റക്കുഞ്ഞുങ്ങളെ

തല പിളര്‍ക്കുന്ന വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; കണ്ടത് തലയ്ക്കകത്ത് കൂടുകൂട്ടിയ പാറ്റകളെ; പുറത്തെടുത്തത് 10ലധികം പാറ്റക്കുഞ്ഞുങ്ങളെ

തല പിളര്‍ക്കുന്ന വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ചൈനയിലാണ് സംഭവം. 24 കാരനായ ലിവ് ആണ് തലവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ പാറ്റകള്‍ യുവാവിന്റെ തലയ്ക്കകത്ത് കൂടുകൂട്ടിയിട്ടുണ്ടെന്ന് കണ്ടെത്തി.

തന്റെ ചെവിക്കുള്ളില്‍ എന്തോ ഇഴയുന്നുണ്ടെന്ന ഡോക്ടറോട് ലിവ് പറഞ്ഞു. എന്നാല്‍ പരിശോധനക്ക് ശേഷം യുവാവിന്റെ തലക്കകത്ത് ഡോക്ടര്‍ കണ്ടെത്തിത് പത്തിലധികം പാറ്റകുഞ്ഞുങ്ങളെയാണ്.ട്വീസര്‍ ഉപയോഗിച്ച് പാറ്റകുഞ്ഞുങ്ങളെ നീക്കം ചെയ്തെന്നും പിന്നീട് ഒരു വലിയ പാറ്റയെ കണ്ടെത്തിയെന്നും അതിനേയും നീക്കം ചെയ്തുവെന്നും ഡോക്ടര്‍ പറഞ്ഞു. ലിവിന് ഓയിന്‍മെന്റും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭക്ഷ്യാവശിഷ്ടങ്ങള്‍ കട്ടിലിന് സമീപം ഉപേക്ഷിക്കുന്ന ശീലമാണ് യുവാവിന് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.
Other News in this category4malayalees Recommends