സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു; ഏകദേശം 65,000 രൂപ മുതല്‍ 75,000 രൂപ വരെ ശമ്പളം; അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 10

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു; ഏകദേശം 65,000 രൂപ മുതല്‍ 75,000 രൂപ വരെ ശമ്പളം; അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 10

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ബിഎസ്സി നഴ്‌സിംഗ് യോഗ്യതയുള്ള നേഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതല്‍ 4000 സൗദി റിയാല്‍ വരെ (ഏകദേശം 65,000 രൂപ മുതല്‍ 75,000 രൂപ വരെ) ശമ്പളം ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org വെബ് സൈറ്റില്‍ ബയോഡാറ്റയും, അനുബന്ധരേഖകളും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 10.

Other News in this category4malayalees Recommends