തനിക്ക് തടസമായി തീര്‍ന്നേക്കാവുന്ന ഭര്‍ത്താവിന്റെ മാതൃസഹോദരനെ വേഗത്തില്‍ കൊലപ്പെടുത്തി; കൊലയ്ക്ക് പ്രധാന കാരണം പൊന്നാമറ്റം വീട്ടിലുണ്ടായ മൂന്നു കൊലപാതകങ്ങളും പുറത്തറിയാതിരിക്കാന്‍; മാത്യു മഞ്ചാടിയിലിന്റെ മരണത്തില്‍ ജോളിയുടെ വെളിപ്പെടുത്തല്‍

തനിക്ക് തടസമായി തീര്‍ന്നേക്കാവുന്ന ഭര്‍ത്താവിന്റെ മാതൃസഹോദരനെ വേഗത്തില്‍ കൊലപ്പെടുത്തി; കൊലയ്ക്ക് പ്രധാന കാരണം  പൊന്നാമറ്റം വീട്ടിലുണ്ടായ മൂന്നു കൊലപാതകങ്ങളും പുറത്തറിയാതിരിക്കാന്‍; മാത്യു മഞ്ചാടിയിലിന്റെ മരണത്തില്‍ ജോളിയുടെ വെളിപ്പെടുത്തല്‍

പൊന്നാമറ്റം വീട്ടിലുണ്ടായ മൂന്നു കൊലപാതകങ്ങളും പുറത്തറിയാതിരിക്കാനാണ് മാത്യു മഞ്ചാടിയിലിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതെന്ന് കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. കൊയിലാണ്ടി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തനിക്ക് തടസമായി തീര്‍ന്നേക്കാവുന്ന ഭര്‍ത്താവിന്റെ മാതൃസഹോദരനെ വേഗത്തില്‍ കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിച്ചു. ആദ്യശ്രമത്തില്‍ തന്നെ മാത്യു മഞ്ചാടിയിലിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി വകവരുത്തിയതെന്നും ജോളി മൊഴി നല്‍കി.


കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെയെന്നും പൊലീസ് പറഞ്ഞു. മാത്യുവിന്റെ ഭാര്യ അന്നമ്മയോടൊപ്പം കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലെ കല്യാണയാത്ര ജോളി ഒഴിവാക്കി. മകന് സുഖമില്ലെന്നു പറഞ്ഞ് കല്യാണത്തിന് ജോളി പോയില്ല. മാത്യു മാത്രം വീട്ടിലുള്ളപ്പോഴാണ് ജോളി കൊലപാതകം നടത്താന്‍ തിരഞ്ഞെടുത്തതെന്നു പൊലീസ് കണ്ടെത്തി.

റോയ് തോമസ് മരിച്ചതിന് പിന്നാലെ പോസ്റ്റുമോര്‍ട്ടമെന്ന ആവശ്യത്തില്‍ മാത്യു ഉറച്ചുനിന്നു. റോയിയുടെ സഹോദരന്‍ റോജോയെക്കൂടി സമ്മതിപ്പിച്ച് എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങിയത് മാത്യുവാണ്. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയി മരിച്ചതെന്ന് ഉറപ്പായതോടെ മാത്യുവിന്റെ സംശയമുന തനിക്ക് നേരെ തിരിഞ്ഞതായി ജോളി പറഞ്ഞു. അങ്ങനെയാണ് മാത്യുവിനെ വകവരുത്താന്‍ തീരുമാനിച്ചത്. പലതവണ ഇതിനുള്ള വഴികള്‍ ആലോചിച്ചു. മാത്യുവുമായി കൂടുതല്‍ സൗഹൃദത്തിലാകാന്‍ ബോധപൂര്‍വം ശ്രമിച്ചു. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ആദ്യ ശ്രമത്തില്‍ത്തന്നെ മാത്യുവിന്റെ മരണം ഉറപ്പാക്കാനായെന്നും ജോളി മൊഴി നല്‍കി.

Other News in this category4malayalees Recommends