നരേന്ദ്രമോദിക്കെതിരെ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ ആതിഷ് തസീറിന്റെ പൗരത്വം റദ്ദാക്കി; പിതാവ് പാക്കിസ്ഥാനിയാണെന്ന വിവരം മറച്ചുവെച്ചെന്ന് ആരോപണം

നരേന്ദ്രമോദിക്കെതിരെ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ ആതിഷ് തസീറിന്റെ പൗരത്വം റദ്ദാക്കി; പിതാവ് പാക്കിസ്ഥാനിയാണെന്ന വിവരം മറച്ചുവെച്ചെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ഭിന്നിപ്പിന്റെ തലവനെന്ന്' അഭിസംബോധന ചെയ്ത് ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകനും ബ്രിട്ടനില്‍ ജനിച്ച എഴുത്തുകാരനുമായ ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. ആതിഷ് തസീറിന്റെ പരേതനായ പിതാവ് പാകിസ്ഥാനില്‍ ജനിച്ച വ്യക്തിയാണെന്ന വിവരം പി.ഐ.ഒ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) അപ്ലിക്കേഷനില്‍ മറച്ചുവെച്ചതിനാണ് രചയിതാവിന്റെ പൗരത്വം റദ്ദ് ചെയ്തതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.


ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നല്‍കുന്ന പൗരത്വ സംവിധാനമാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരുടേതല്ലാത്ത എല്ലാ അവകാശങ്ങളും ഇവര്‍ക്കുണ്ട്. യു.കെ പൗരനായ തസീറിന് 2015 വരെ ഇന്ത്യന്‍ വംശജന്‍ എന്ന കാര്‍ഡുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇത് ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന്‍ സിംഗിന്റേയയും പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍. ലണ്ടനില്‍ ജനിച്ച ആതിഷ് ഇന്ത്യയിലാണ് വളര്‍ന്നത്. പിതാവിന്റെ ജന്മസ്ഥലം പാക്കിസ്ഥാന്‍ എന്ന് ആതിഷ് രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് നിലനിര്‍ത്തുന്നതില്‍ ആതിഷ് പരാജയപ്പെട്ടു. അതോടെ പൗരത്വ നിയമ പ്രകാരം ആതിഷിന് ഒ.സി.ഐ കാര്‍ഡിനുള്ള അര്‍ഹത നഷ്ടമായതായി ആഭ്യന്തരമന്ത്രാലയ വക്താവ് വസുധ ഗുപ്ത പ്രതികരിച്ചു.

Other News in this category4malayalees Recommends