നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; ഇനി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രം

നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; ഇനി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രം

നെഹ്‌റു കുടുംബത്തിന് നല്‍കി വന്നിരുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്.പി.ജി) സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നല്‍കി വന്നിരുന്ന സുരക്ഷയാണ് പിന്‍വലിക്കുന്നത്. ഈയടുത്ത് നടന്ന സുരക്ഷ ആവലോകന യോഗത്തിലാണ് തീരുമാനം. എസ്.പി.ജി സുരക്ഷ പിന്‍വലിക്കുന്നതോടെ ഇവര്‍ക്ക് ഇനി മുതല്‍ സെഡ് പ്ലസ് സുരക്ഷയായിരിക്കും നല്‍കുക.


നിലവില്‍ നെഹ്‌റു കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമാണ് എസ്.പി.ജി സുരക്ഷ നല്‍കിയിരുന്നത്. സുരക്ഷ പിന്‍വലിക്കുന്ന കാര്യം നെഹ്‌റു കുടുംബത്തിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്.പി.ജി സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു. നിലവില്‍ ഇദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്.

Other News in this category4malayalees Recommends