'കുടുംബത്തിലുള്ളവരെ പറയാനോ വിമര്‍ശിക്കാനോ ഉള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല;' നെഗറ്റീവ് കമന്റുകള്‍ക്കെതിരെ തുടന്നടിച്ച് ഗീതാഗോവിന്ദം നായിക രശ്മിക മന്ദാന

'കുടുംബത്തിലുള്ളവരെ പറയാനോ വിമര്‍ശിക്കാനോ ഉള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല;' നെഗറ്റീവ് കമന്റുകള്‍ക്കെതിരെ തുടന്നടിച്ച് ഗീതാഗോവിന്ദം നായിക രശ്മിക മന്ദാന

ഗീതാഗോവിന്ദം എന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് രശ്മിക മന്ദാന. 2/ 6. വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം രശ്മിക അഭിനയിച്ച ഗീതാഗോവിന്ദം 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. തെലുങ്കിലും കന്നഡയിലുമൊക്കെയായി ചലച്ചിത്ര രംഗത്ത് സജീവമാണി ഇപ്പോള്‍ താരം.


സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ചിത്രങ്ങള്‍ വൈറലായി മാറുന്നതിന് പിന്നാലെയായി കമന്റുകളും വിമര്‍ശനങ്ങളുമൊക്കെ എത്താറുണ്ട്. മോശമായ രീതിയിലുള്ള കമന്റും ട്രോളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിക്കില്ലെന്ന ബോധ്യമുള്ളതിനാലാണോ, മോശം പ്രവണതയാണ് ഇത്. പൊതുവെ നെഗറ്റീവ് കമന്റുകളെ അവഗണിക്കാറാണ് പതിവ്. ജോലി സംബന്ധിച്ചുള്ള വിമര്‍ശനമാണെങ്കില്‍ താനത് ശ്രദ്ധിക്കും. എന്നാല്‍ കുടുംബത്തിലുള്ളവരെ പറയാനോ വിമര്‍ശിക്കാനോ ഉള്ള അധികാരം ആര്‍ക്കും താന്‍ നല്‍കിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

Other News in this category4malayalees Recommends