ഇംഗ്ലണ്ടില്‍ കുട്ടികളിലെ ന്യൂമോണിയ കേസുകളില്‍ പത്ത് വര്‍ഷങ്ങള്‍ക്കിടെ 50 ശതമാനം വരെ വര്‍ധനവ്; 2018 ഏപ്രിലിനും 2019 മാര്‍ച്ചിനും ഇടയില്‍ ആശുപത്രിയിലായത് 56,210 കുട്ടികള്‍; ദരിദ്ര മേഖലകളിലുള്ളവര്‍ കൂടുതലായി അഡ്മിറ്റാകുന്നു

ഇംഗ്ലണ്ടില്‍ കുട്ടികളിലെ ന്യൂമോണിയ കേസുകളില്‍  പത്ത് വര്‍ഷങ്ങള്‍ക്കിടെ 50 ശതമാനം വരെ വര്‍ധനവ്; 2018 ഏപ്രിലിനും 2019 മാര്‍ച്ചിനും ഇടയില്‍ ആശുപത്രിയിലായത് 56,210 കുട്ടികള്‍; ദരിദ്ര മേഖലകളിലുള്ളവര്‍ കൂടുതലായി അഡ്മിറ്റാകുന്നു

ഇംഗ്ലണ്ടില്‍ ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്കിടെ 50 ശതമാനം വരെ വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ന്യൂമോണിയ ബാധിച്ചുള്ള കുട്ടികളുടെ എമര്‍ജന്‍സി അഡ്മിഷനകളിലാണ് കുതിച്ച് കയറ്റമുണ്ടായിരിക്കുന്നത്. ദരിദ്രമേഖലകളില്‍ നിന്നുളവരുടെ ഇത്തരം ഹോസ്പിറ്റല്‍ അഡ്മിഷനുകളിലാണ് കുതിച്ച് കയറ്റമുണ്ടായിരിക്കുന്നത്. 2018 ഏപ്രിലിനും 2019 മാര്‍ച്ചിനും ഇടയിലുള്ള എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റകളെ ചാരിറ്റികളായ യൂണിസെഫും സേവ് ദി ചില്‍ഡ്രനും വിശകലനം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.


ഇത് പ്രകാരം ഇത്തരത്തില്‍ ന്യൂമോണിയ ബാധിച്ച് ഇക്കാലത്തിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം 56,210 ആയാണ് വര്‍ധിച്ചിരിക്കുന്നത്. 18 വയസോ അതില്‍ താഴെയോ പ്രായമുള്ളവരാണീ കുട്ടികള്‍. കുറഞ്ഞ പ്രതിരോധ ശേഷിയുള്ളവരില്‍ കാണപ്പെടുന്ന ബ്രോണ്‍ചിലോലിറ്റിസ് ബാധിച്ചാണ് കൂടുതല്‍ പേര്‍ ആശുപത്രിയിലായിരിക്കുന്നത്. 2008 ഏപ്രിലിനും 2009 മാര്‍ച്ചിനുമിടയില്‍ ഇത്തരത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കുട്ടികളുടെ എണ്ണം 36,862 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നറിയുമ്പോഴാണ് ഇക്കാര്യത്തിലുള്ള വര്‍ധനവ് മനസിലാക്കാന്‍ സാധിക്കുന്നത്.

ഓരോ മണിക്കൂറിലും ഇത്തരത്തില്‍ ന്യൂമോണിയ ബാധിച്ച് ആറിലൊന്ന് കുട്ടി വീതം ആശുപത്രിയിലാകുന്നുവെന്നാണ് പുതിയ കണക്കുകള്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഈ ചാരിറ്റികള്‍ മുന്നറിയിപ്പേകുന്നു.ബ്രോണ്‍ചിലോലിറ്റിസ് ബാധിച്ച് കൂടുതല്‍ പേര്‍ ആശുപത്രിയിലായതാണ് ഇത്തരം വര്‍ധനവിന്റെ പ്രധാന നിയന്ത്രണഹേതുവെന്നും വെളിപ്പെട്ടിട്ടുണ്ട്. വൈറല്‍ ന്യൂമോണിയ, ഇന്‍ഫ്‌ലുവന്‍സ, ന്യൂമോണിയ തുടങ്ങിയ മറ്റ് രോഗങ്ങളും വര്‍ധിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ ദരിദ്ര മേഖലകളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ കൂടുതലായി ആശുപത്രിയിലാകുന്നതെന്ന് ഏറ്റവും പുതിയ കണക്കുകളെ സൂക്ഷ്മനിരീക്ഷണം ചെയ്തതിലൂടെ ചാരിറ്റികള്‍ കണ്ടെത്തിയിരിക്കുന്നത്.2018-19ല്‍ ഇംഗ്ലണ്ടിലാകമാനം ഒരു ലക്ഷം കുട്ടികളില്‍ വെറും 450 പേര്‍ മാത്രമാണ് ന്യൂമോണിയ ബാധിച്ച് ഹോസ്പിറ്റലില്‍ അടിയന്തിരമായി പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. ഈ നിരക്ക് എന്‍എച്ച്എസ് സ്‌കാര്‍ബറോ ആന്‍ഡ് റൈഡെയില്‍ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പിലാണ് ഒരു ലക്ഷത്തില്‍ 1058 പേരാണ് ഇത്തരത്തില്‍ ആശുപത്രിയിലായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനമാണിവിടെയുള്ളത്. രണ്ടാം സ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 993.7 പേര്‍ ആശുപത്രിയിലായ എന്‍എച്ച്എസ് ഓള്‍ഡ്ഹാം സിസിജിയാണ് നിലകൊള്ളുന്നത്.

Other News in this category4malayalees Recommends