'ക്യാമ്പസുകളിലെ ബ്രാഹ്മണ്യ വല്‍ക്കരണത്തെ ചെറുക്കുക, ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനെ ഉടന്‍ അറസ്റ്റ് ചെയ്യുക'; ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുന്നു

അധ്യാപകരുടെ വര്‍ഗീയ പീഡനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപയിന്‍.ഫാത്തിമ ലത്തീഫിന് നീതി ലഭിക്കുക, ഇന്ത്യന്‍ ക്യാംപസുകളിലെ മുസ്ലീം വിരുദ്ധതയെ ചെറുക്കുക, ക്യാമ്പസുകളിലെ ബ്രാഹ്മണ്യ വല്‍ക്കരണത്തെ ചെറുക്കുക, ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഹാഷ്ടാഗ് ക്യാംപയിന്‍ നടക്കുന്നത്.

അതേസമയം ഐഐടിയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നില്‍ അധ്യാപകന്റെ പീഡനമെന്ന് ആവര്‍ത്തിച്ച് കുടുബാംഗങ്ങള്‍. തന്റെ മരണത്തിന് പിന്നില്‍ ഒരു അധ്യാപകനാണെന്ന കുറിപ്പ് എഴുതിവെച്ചിട്ടാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണിലാണ് ഫാത്തിമ അധ്യാപകന്റെ പേരടക്കം കുറിച് വെച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ ഐഐടിയിലെ എംഎ ഹ്യുമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Other News in this category4malayalees Recommends