ശിശുദിനം നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും പ്രസംഗിച്ച് എംഎം മണി; നാക്കുപിഴ വിവാദമായപ്പോള്‍ ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി

ശിശുദിനം നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും പ്രസംഗിച്ച് എംഎം മണി; നാക്കുപിഴ വിവാദമായപ്പോള്‍ ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ തനിക്കു സംഭവിച്ച 'നാക്കുപിഴ'യില്‍ ഖേദംപ്രകടിപ്പിച്ച് മന്ത്രി എംഎം മണി.''ഞാന്‍ ഇന്നലെ(14/11/2019 ) കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്‌റുവിന്റെ ജന്മദിന ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്നപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു''- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


ശിശുദിനം നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ പ്രസംഗിച്ചത്. നാക്കുപിഴ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് മന്ത്രി ഖേദപ്രകടനവുമായി രംഗത്തെത്തിയത്.എന്തായാലും തെറ്റ് തിരിച്ചറിഞ്ഞ് ഖേദപ്രകടനം നടത്തിയ മന്ത്രി എംഎം മണി എല്ലാവര്‍ക്കും മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയിയിലെ പ്രതികരണം.

Other News in this category4malayalees Recommends