മൂന്ന് മുട്ടയ്ക്ക് 1672 രൂപയോ? പുഴുങ്ങിയ മുട്ട വാങ്ങിയതിന് ലഭിച്ച ബില്‍ കണ്ടു ഞെട്ടി ബോളിവുഡ് സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി; ഈടാക്കിയത് അമിതമായ തുകയെന്നും വിമര്‍ശനം

മൂന്ന് മുട്ടയ്ക്ക് 1672 രൂപയോ? പുഴുങ്ങിയ മുട്ട വാങ്ങിയതിന് ലഭിച്ച ബില്‍ കണ്ടു ഞെട്ടി ബോളിവുഡ് സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി; ഈടാക്കിയത് അമിതമായ തുകയെന്നും വിമര്‍ശനം

മൂന്ന് പുഴുങ്ങിയ മുട്ട വാങ്ങിയതിന് ലഭിച്ച ബില്‍ കണ്ടു ഞെട്ടി ബോളിവുഡ് സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി. വ്യാഴാഴ്ച അഹമ്മദാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ശേഖര്‍ രവ്ജിയാനി വാങ്ങിയത് മൂന്ന് പുഴുങ്ങിയ മുട്ട. ബില്ലായി ലഭിച്ച തുക- 1672 രൂപ.

മൂന്ന് എഗ് വൈറ്റുകള്‍ക്ക് 1672 രൂപയോ?- ശേഖര്‍ രവ്ജിയാനി ട്വിറ്ററില്‍ കുറിച്ചു. അമിതമായ തുകയാണ് ഭക്ഷണത്തിനു വേണ്ടി ഈടാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ജൂലൈയില്‍ ബോളിവുഡ് താരം രാഹുല്‍ ബോസ് സമാനമായ പ്രതിഷേധവുമായി ട്വിറ്ററിലെത്തിയിരുന്നു. രണ്ട് വാഴപ്പഴം വാങ്ങിയതിന് ചണ്ഡീഗഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ രാഹുലിന് 442 രൂപയുടെ ബില്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ എക്‌സൈസ്, നികുതി വകുപ്പ് 25,000 രൂപ ഹോട്ടലിനു പിഴ ചുമത്തി.

Other News in this category4malayalees Recommends