കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്ന് താഴേക്ക് നോട്ടുകളുടെ പെരുമഴ. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥറുടെ പരിശോധനക്കിടെയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോട്ടുക്കെട്ടുകള്‍ വര്‍ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അതേസമയം നോട്ടുകെട്ടുകള്‍ വര്‍ഷിച്ചതിനെ തുടര്‍ന്ന് താഴെ നിന്ന ജനക്കൂട്ടവും അതിശയപ്പെട്ടു. ചിലര്‍ നോട്ടുകെട്ടുകള്‍ കൈവശപ്പെടുത്താനും ശ്രമിച്ചു.
2000, 500, 100 എന്നിവയുടെ നോട്ടുകളാണ് കെട്ടിടത്തിന്റെ ആറാമത്തെ നിലയിലെ ജനല്‍ വഴി തെരുവിലേക്ക് വലിച്ചെറിഞ്ഞത്. നോട്ടുക്കെട്ടുകള്‍ താഴേക്ക് വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സ്ഥാപനത്തില്‍ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റവന്യൂ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
നികുതിവെട്ടിപ്പ് നടത്തുന്നതായുളള സംശയത്തെ തുടര്‍ന്ന് കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ റെയ്ഡ് നടത്തിയ കാര്യം റവന്യൂ ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. അതേസമയം ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയും നോട്ടുമഴയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന കാര്യം ഔദ്യോഗികവൃത്തം സ്ഥിരീകരിച്ചിട്ടില്ല.