'ഒരിക്കല്‍ സ്ത്രീ നിര്‍മ്മാതാവിനെ കാരവാനില്‍വെച്ച് യുവനടനും സംഘവും ആക്രമിക്കുന്ന സംഭവം വരെയുണ്ടായി; പഴയ തലമുറയിലുള്ള നിര്‍മ്മാതാക്കള്‍ക്ക് സിനിമ ലഭിക്കണമെങ്കില്‍ കഞ്ചാവിന്റെയോ മയക്കുമരുന്നിന്റെയോ ഏജന്റാകണം';ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'ഒരിക്കല്‍  സ്ത്രീ നിര്‍മ്മാതാവിനെ കാരവാനില്‍വെച്ച് യുവനടനും സംഘവും ആക്രമിക്കുന്ന സംഭവം വരെയുണ്ടായി; പഴയ തലമുറയിലുള്ള നിര്‍മ്മാതാക്കള്‍ക്ക് സിനിമ ലഭിക്കണമെങ്കില്‍ കഞ്ചാവിന്റെയോ മയക്കുമരുന്നിന്റെയോ ഏജന്റാകണം';ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയഷന്‍ വെളിപ്പെടുത്തിയിരുന്നു. നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം. ഇപ്പൊഴിതാ കൂടുതല്‍ ആരോപണങ്ങളും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് നന്ത്യാട്ട് ഉയര്‍ത്തിയത്.


ലഹരി സംഘങ്ങള്‍ക്ക് വളംവച്ചു കൊടുക്കുന്നത് സിനിമാ പാരമ്പര്യം ഇല്ലാത്ത പുതിയ നിര്‍മാതാക്കളാണ്. പഴയ തലമുറയിലെ നിര്‍മാതാക്കള്‍ക്കോ ബാനറിനോ പുതിയ തലമുറയിലെ നടന്മാര്‍ ഡേറ്റ് തരുന്നില്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി. 2012 ഓടെയാണ് മലയാള സിനിമയില്‍ ലഹരിയുടെ ഉപയോഗം വ്യാപകമായത്. നടന്‍മാര്‍ മാത്രമല്ല, നടിമാരും ലഹരി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ കഴിയുന്ന ഹോട്ടലുകളിലും ക്യാരവാനിലും വെച്ചാണ് ഇവര്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. മദ്യപിക്കുന്നവരെ കണ്ടാല്‍ നമ്മുക്ക് എളുപ്പത്തില്‍ മനസിലാക്കാം. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥ തീവ്രമാണ്. മുതിര്‍ന്ന താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ചാക്കോച്ചന്‍, ദിലീപ് എന്നിവരെ കുറിച്ച് ഞങ്ങള്‍ ആക്ഷേപം ഉന്നയിക്കാത്തതിന്റെ കാരണം അവര്‍ ഇതൊന്നും ചെയ്യുന്നില്ല എന്നതിനാലാണ്. ന്യൂജനറേഷന്‍ താരങ്ങളാണ് ലഹരിക്ക് അടിമപ്പെടുന്നതെന്നും നന്ത്യാട്ട് വ്യക്തമാക്കി.

ഒരിക്കല്‍ ഷൂട്ടിങ്ങിനിടെ യുവനടന്‍മാര്‍ സെറ്റിലേക്ക് എത്താന്‍ വൈകി. ഇവരെ അന്വേഷിച്ച് ഒരു സ്ത്രീ നിര്‍മ്മാതാവ് കാരവാനിലേക്ക് കയറി പോയി. എന്നാല്‍ ഒരു യുവനടന്‍ അവരെ ആക്രമിച്ചു. ഇതൊന്നും പുറത്ത് പറയാതിരിക്കുന്നത് സിനിമ മുടങ്ങി പോകുമെന്നത് കൊണ്ടാണ്. നഷ്ടം നിര്‍മ്മാതാവിന് മാത്രമാണെന്നത് കൊണ്ടാണ് ഇതെല്ലാം സഹിക്കുന്നത്. പുതുതലമുറ നടന്‍മാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കാന്‍ തയ്യാറാവുന്നില്ല. പഴയ തലമുറയിലുള്ള നിര്‍മ്മാതാക്കള്‍ക്ക് സിനിമ ലഭിക്കണമെങ്കില്‍ നമ്മള്‍ കഞ്ചാവിന്റെയോ മയക്കുമരുന്നിന്റെയോ ഏജന്റാകണം. അല്ലേങ്കില്‍ ഇവരൊടൊപ്പം ഇതൊക്കെ ഉപയോഗിക്കണം. കഴിഞ്ഞ നാല് വര്‍ഷമായി സിനിമ നിര്‍മ്മിക്കാന്‍ നടക്കുകയാണ് ഞാന്‍. സിനിമാ ഇന്‍ഡസ്ട്രിയില്‍ അച്ചടക്കം നശിക്കുകയാണെന്നും സജി നന്ത്യാട്ട് തുറന്നടിച്ചു.

Other News in this category4malayalees Recommends