ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം പി.ജെ ജോസഫിന് ലഭിക്കും; പഞ്ചായത്തുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ചിഹ്നം നല്‍കാനുള്ള അധികാരം പി.ജെ ജോസഫിനാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തുടരുമ്പോള്‍ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി.കോട്ടയം അകലക്കുന്നം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് രണ്ടില ചിഹ്നം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പി.ജെ ജോസഫിന്റെ കത്ത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്.

രണ്ടില ചിഹ്നം നല്‍കാന്‍ ജോസ് വിഭാഗം ജില്ലാ സെക്രട്ടറിക്ക് അധികാരമില്ലെന്ന് കാട്ടിയാണ് പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. കാസര്‍കോഡ് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പിലും ജോസ് കെ.മാണിക്ക് ചിഹ്നം ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ബളാല്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിച്ചില്ല. അതേസമയം പാലായില്‍ ഇന്ന് ജോസഫ് വിഭാഗം ശക്തി തെളിയിക്കാന്‍ കണ്‍വന്‍ഷന്‍ വിളിച്ച് കൂട്ടി. ഇതിന് മറുപടിയായി ജോസ് കെ മാണി വിഭാഗം കടുത്തുരുത്തിയില്‍ ശക്തി പ്രകടനവും നടത്തി.

Other News in this category4malayalees Recommends