കന്യാസ്ത്രീയുടെ പ്രസവം; നാലു വൈദികര്‍ ലംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍; സിസ്റ്റര്‍ ലൂസി ലൂസി കളപ്പുരയുടെ ആത്മകഥ, 'കര്‍ത്താവിന്റെ നാമത്തില്‍' ഇന്ന് പ്രകാശനം ചെയ്യും

കന്യാസ്ത്രീയുടെ പ്രസവം; നാലു വൈദികര്‍ ലംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍; സിസ്റ്റര്‍ ലൂസി ലൂസി കളപ്പുരയുടെ ആത്മകഥ, 'കര്‍ത്താവിന്റെ നാമത്തില്‍' ഇന്ന് പ്രകാശനം ചെയ്യും

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു സഭ അച്ചടക്ക നടപടി സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇന്ന് പ്രകാശനം. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. എറണാകുളം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരായ സാറാ ജോസഫ്, ബെന്യാമിന്‍, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം.


കന്യാസ്ത്രീയായ ശേഷം തന്നെ നാലു വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സി. ലൂസി കളപ്പുരയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ ഇതിനോടകം വിവാദമായിട്ടുണ്ട്. കൂടാതെ തനിക്ക് പരിചയമുള്ള ഒരു കന്യാസ്ത്രീ പ്രസവിച്ചതായും കന്യാസ്ത്രീയുടെ ഗര്‍ഭത്തിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ഉണ്ടായതെന്നും സി. ലൂസി കളപ്പുര വെളിപ്പെടുത്തി. സന്ദര്‍ശകരെന്ന പേരില്‍ മഠത്തിലെത്തുന്ന വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാറുണ്ടെന്ന് ആത്മകഥയില്‍ പറയുന്നു. കൂടാതെ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫാ. റോബിന്‍ വടക്കഞ്ചേരിയ്ക്ക് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായും സി. ലൂസി കളപ്പുര പറയുന്നു.

Other News in this category4malayalees Recommends