ഫോബ്‌സ് മാസികയുടെ ലോകത്തെ കരുത്തരായ നൂറു സ്ത്രീകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും; ആദ്യമായി ഫോബ്‌സിന്റെ പട്ടികയില്‍ ഇടംപിടിക്കുന്ന നിര്‍മല 34ാം സ്ഥാനത്ത്

ഫോബ്‌സ് മാസികയുടെ ലോകത്തെ കരുത്തരായ നൂറു സ്ത്രീകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും; ആദ്യമായി ഫോബ്‌സിന്റെ പട്ടികയില്‍ ഇടംപിടിക്കുന്ന നിര്‍മല 34ാം സ്ഥാനത്ത്

ഫോബ്‌സ് മാസികയുടെ 2019ലെ ലോകത്തെ കരുത്തരായ നൂറു സ്ത്രീകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ആദ്യമായി ഫോബ്‌സിന്റെ പട്ടികയില്‍ ഇടംപിടിക്കുന്ന നിര്‍മല, 34ാം സ്ഥാനത്താണുള്ളത്.ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലാണ് ലോകത്തെ ഏറ്റവും കരുത്തയായ സ്ത്രീയായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യൂറേപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ലാഗാര്‍ഡാണ് രണ്ടാംസ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാംസ്ഥാനുണ്ട്. ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന 29ാംസ്ഥാനത്ത് ഇടംപിടിച്ചു.

നിര്‍മലയെ കൂടാതെ ഇന്ത്യയില്‍ നിന്നും എച്ച്‌സിഎല്‍ കോര്‍പറേഷന്‍ സിഇഒ റോഷിനി നാദര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മജൂന്താര്‍ ഷായുമുണ്ട്.

Other News in this category4malayalees Recommends