നഴ്സുമാര്‍ക്ക് വന്‍ അവസരങ്ങളൊരുക്കുക വഴി ബോറിസ് വിഭാവനം ചെയ്യുന്നത് ആരോഗ്യമേഖലയുടെ നവീകരണം.

നഴ്സുമാര്‍ക്ക് വന്‍ അവസരങ്ങളൊരുക്കുക വഴി ബോറിസ് വിഭാവനം ചെയ്യുന്നത് ആരോഗ്യമേഖലയുടെ നവീകരണം.ബ്രിട്ടനില്‍ വോട്ടര്‍മാരുടെ മനസിലേക്ക് ആഴ്നിറങ്ങിയ ബോറിസ് ഇനി വാഗ്ദാന പാലനങ്ങളിലേക്ക്.പ്രകടനപത്രികയ്ക്കു പകരം വാഗ്ദാനങ്ങളെ ‘’ബ്ലൂ പ്രിന്റ്’’ എന്നു നാമകരണം ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്‍റെ മുഖ്യ ഇലക്ഷന്‍ പ്രചരണായുധമായ ബ്രക്സിറ്റിനേക്കാള്‍ പരിഗണന നയ്കുന്നത് ആരോഗ്യമേഖലയ്ക്കാകും.

എന്‍ എച്ച് എസ് സ്വകാര്യവത്കരിക്കുമെന്ന ആശങ്ക ഇനി വേണ്ട, നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലെ പ്രതിസന്ധി പരിഹരിക്കാന്‍ 50,000 നഴ്സുമാരെയാണ് പുതിതായി നിയമിക്കുക.;ഓരോവര്‍ഷവും 34 ബില്യണ്‍ പൗണ്ട് മാറ്റിവയ്ക്കുകയും 6000 ജിപിമാരെ കൂടുതലായി നിയമിക്കുകയും ചെയ്യും. 2030 ആകുമ്പോഴേക്കും പുതുതായി 40 ആശുപത്രികള്‍ തുറക്കും. കൂടുതല്‍ പേരെ നഴ്സിംങ് ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ബര്‍സറി സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.

രാജ്യത്തിന്റെ വികസനത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ളവരെ കുടിയേറാന്‍ അനുവദിക്കുന്ന പോയിന്‍റ് ബേയ്സ്ഡ് ഇമിഗ്രേഷന്‍ നയം നടപ്പിലാകുക വഴി ഇന്ത്യക്കാരായ നഴ്സുമാര്‍ക്കും വിദഗ്ദതൊഴിലാളികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടും.യുകെയില്‍ എത്തുന്ന സകല വിദേശികള്‍ക്കും ഒരേ നിയമം എന്നതാണ് ഇൗ നയത്തിന്‍റെ ലക്ഷ്യം.

Other News in this category4malayalees Recommends