'മതം മാറുന്നില്ലേ പാര്‍വ്വതി? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ ; ഉപദേശത്തിന് മറുപടി നല്‍കി നടി പാര്‍വ്വതി

'മതം മാറുന്നില്ലേ പാര്‍വ്വതി? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ ; ഉപദേശത്തിന് മറുപടി നല്‍കി നടി പാര്‍വ്വതി
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയ താരമാണ് പാര്‍വതി തിരുവോത്ത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിലും താരം പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ പിന്തുണച്ച് എത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെതിരെ പാര്‍വതി പരിഹസിച്ചത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രണമാണ് താരം നേരിട്ടത്. ഇപ്പോള്‍ മതത്തിന്റെ പേരില്‍ തന്നെ ഉദേശിച്ച നടത്തിയ വ്യക്തിക്ക് കൊടുത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പാര്‍വതി മറുപടി കൊടുത്തത്. 'മതം മാറുന്നില്ലേ പാര്‍വ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,' എന്നായിരുന്നു പാര്‍വ്വതിക്ക് അയച്ച ഉപദേശം. ഇതിനുള്ള മറുപടിയാണ് താരം കൊടുത്തത്.parvathithiruvoth#buthinduismsafe (പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ടാഗിനോടൊപ്പം 'എന്തൊരു ഉത്കണ്ഠ' എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച ബോളീവുഡ് താരം അനുപം ഖേറിനെതിരെ പാര്‍വതി രംഗത്തെത്തിയിരുന്നു. അനുപം ഖേറിന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം 'അയ്യേ' എന്ന കമന്റോടെയാണ് പാര്‍വതി പ്രതികരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends