ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു. പോലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന് പ്രഥമ ശുശ്രൂഷ നല്‍കിയ ഡോക്ടറായിരുന്നു പ്രശാന്ത് ഉപാധ്യായ. പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്. ഇതുസംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം. കസ്റ്റഡി മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിനിടെ പ്രശാന്ത് ഉപാധ്യായയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെത്തിയ പ്രശാന്ത് ഫത്തേപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു

തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉന്നാവ് ബലാത്സംഗ കേസില്‍ മുഖ്യപ്രതിയായ ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത് കഴിഞ്ഞ മാസമാണ്. സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ടും ജയിലിലാണ്.

Other News in this category4malayalees Recommends