സൗദി പട്ടാളക്കാര്‍ക്ക് തീവ്രവാദബന്ധം; പരിശീലനത്തിത്തിനെത്തിയ 21 പേരെ യുഎസ് പുറത്താക്കി

സൗദി പട്ടാളക്കാര്‍ക്ക് തീവ്രവാദബന്ധം; പരിശീലനത്തിത്തിനെത്തിയ 21 പേരെ യുഎസ് പുറത്താക്കി
തീവ്രവാദ ബന്ധം ആരോപിച്ച് 21 സൗദി പട്ടാളക്കാരെ യുഎസ് പുറത്താക്കി. യുഎസില്‍ പരിശീലനത്തിനെത്തിയ സൗദി അറേബ്യന്‍ സൈനികരെയാണ് പുറത്താക്കിയത്. കഴിഞ്ഞ മാസം ഫ്‌ലോറിഡയിലെ പെന്‍സകോല നാവിക കേന്ദ്രത്തില്‍ സൗദി സൈനികന്‍ വെടിവെപ്പ് നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസിന്റെ നടപടി.ഫ്‌ലോറിഡയിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ 21 വയസ്സുകാരനായ സൗദി സൈനികന്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം സൗദി സൈനികര്‍ക്കുള്ള പരിശീലനം യുഎസ് താത്കാലിമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ സൈനികന് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ പുറത്താക്കപ്പെട്ടവര്‍ ആക്രമണം നടത്തിയ സൈനികന് സഹായം നല്‍കിയതായി വ്യക്തമായിട്ടില്ല. എന്നാല്‍ ഇവര!്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു. വെടിവെപ്പ് നടത്തിയ സൈനികന്റെ രണ്ട് ഐഫോണുകള്‍ തുറക്കാനായി ആപ്പിളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് ബാര്‍ പറഞ്ഞു. അക്രമം നടത്തിയ സൈനികന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു.

അക്രമി വെടിയുതിര്‍ത്ത് ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വീണ്ടെടുക്കാനായി. ആപ്പിളിന്റെ സഹായത്തോടെ ഫോണില്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബാര്‍ പറഞ്ഞു.

''തീവ്രവാദബന്ധമുള്ളവര്‍ക്ക് സൗദി സൈന്യത്തിന്റെ ഭാഗമാകാനാകില്ലെന്ന് പറഞ്ഞ് സൗദി അറേബ്യ 21 പേരെയും പരിശീലനത്തില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ സൗദിയിലേക്ക് അയക്കും.'' ബാര്‍ പറഞ്ഞു.
Other News in this category4malayalees Recommends