ദൈവത്തെ നിഷേധിച്ചുവെന്ന് ആരോപിച്ച് ഗര്‍ഭിണിയെയും അഞ്ച് കുട്ടികളെയും ദേവാലയത്തില്‍ തീയിട്ട് കൊന്നു

ദൈവത്തെ നിഷേധിച്ചുവെന്ന് ആരോപിച്ച് ഗര്‍ഭിണിയെയും അഞ്ച് കുട്ടികളെയും ദേവാലയത്തില്‍ തീയിട്ട് കൊന്നു
ഗര്‍ഭിണിയും അഞ്ച് കുട്ടികളും ഉള്‍പ്പെടെ ഏഴുപേരെ തീയിട്ട് കൊന്നു. പാനമയിലെ എല്‍ ടെറോണ്‍ എന്ന വിദൂര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞയാഴ്ചയാണ് ഗോത്രവിഭാഗത്തിലെ ചില അംഗങ്ങള്‍ ഗ്രാമത്തിലെ എല്ലാവരും ദൈവത്തിന് മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയണമെന്നും അല്ലാത്തവര്‍ മരിക്കണമെന്നും പ്രഖ്യാപിച്ചത്. ദൈവം നിയോഗിച്ചവരെന്ന് സ്വയം വിശേഷിപ്പിച്ച ഇവര്‍ ഇരകളെ വലിച്ചിഴച്ച് താത്കാലിക ദേവാലയത്തിലേക്ക് കൊണ്ടുവരികയായിരുന്നു. പാപങ്ങള്‍ ഏറ്റുപറയാന്‍ തയ്യാറാകത്തവരെ മര്‍ദിക്കുകയും തീയിലൂടെ നടത്തുകയും ചെയ്തു.

മരംകൊണ്ടുള്ള ഒരു അള്‍ത്താരയും സമീപം ബൈബിളും വെച്ചിട്ടുള്ള ദേവാലയത്തില്‍ കൊണ്ടുവന്നാണ് അവിശ്വാസികളെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കുന്നത്. ദൈവം നിയോഗിച്ചവര്‍ എന്ന് സ്വയം പറയുന്ന ഗോത്ര വിഭാഗമാണ് വിചിത്രവും ക്രൂരവുമായ ശിക്ഷാരീതി നടപ്പാക്കുന്നത്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലും ഇവര്‍ ഇങ്ങനെ കൊലയ്ക്ക് കൊടുക്കാറുണ്ടെന്ന് ഇവിടത്തെ നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്!ചയാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്. 14 പേരെ അടുത്ത ദിവസം പോലീസെത്തി രക്ഷിക്കുകയും ചെയ്!തു. ഇവര്‍ ദേവാലയത്തിനകത്ത് മര്‍ദനമേറ്റും പൊള്ളലേറ്റും കിടക്കുകയായിരുന്നു. മറ്റ് നിരവധിയാളുകള്‍ക്കും പൊള്ളലേറ്റതായി സംശയമുണ്ടെന്ന് അധികൃതര്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് ഗ്രാമവാസികളെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളും അയല്‍ക്കാരുമാണ് അറസ്റ്റിലായതെന്നാണ് സൂചന. ഇത്തരത്തിലൊരു സംഭവം തികച്ചും അപ്രതീക്ഷിതമാണെന്ന് ഗോത്ര നേതാവായ ഇവാഞ്ചലിസ്റ്റോ സാന്റോ പറഞ്ഞു.

പാനമയിലെ കരീബിയന്‍ തീരത്ത് കാടിനുള്ളിലുള്ള ഗ്രാമമാണ് എല്‍ ടെറോണ്‍. ഗാബെ ബുഗ്ല് ഗോത്ര വിഭാഗമാണ് ഇവിടത്തെ തദ്ദേശവാസികള്‍. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത ഗ്രാമമാണിത്. മറ്റു ഗ്രാമങ്ങളിലെത്തണമെങ്കില്‍ ദീര്‍ഘദൂരം നടന്ന് നദി കടന്ന് വേണം പോകാന്‍. വൈദ്യുതിയോ ടെലിഫോണോ ആശുപത്രിയോ ഇവിടെയില്ല. പോലീസ് സ്റ്റേഷനുമില്ല.

ഈ മലയോര ഗ്രാമത്തില്‍ മുന്നൂറോളം ആളുകള്‍ മാത്രമാണുള്ളത്. ഇവരില്‍ ഭൂരിഭാഗവും റോമന്‍ കത്തോലിക്ക വിശ്വാസികളാണ്. പനയോല കൊണ്ടുള്ള കുടിലിലാണ് ഇവരുടെ താമസം.


Other News in this category4malayalees Recommends