പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീകളെത്തിയത് 500 രൂപ വീതം വാങ്ങി; ആരോപണമുന്നയിച്ച ബിജെപി ഐടി സെല്‍ തലവനെതിരെ മാനനഷ്ട കേസ് നല്‍കി സ്ത്രീകള്‍

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീകളെത്തിയത് 500 രൂപ വീതം വാങ്ങി; ആരോപണമുന്നയിച്ച ബിജെപി ഐടി സെല്‍ തലവനെതിരെ മാനനഷ്ട കേസ് നല്‍കി സ്ത്രീകള്‍
ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ പ്രതിഫലമായി 500 രൂപ വാങ്ങുന്നുണ്ടെന്ന് ബിജെപി ഐ.ടി സെല്‍ തലവന്‍. ഇതിനെതിരെ സ്ത്രീകള്‍ അമിത് മാളവ്യക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. അമിത് മാളവ്യ മാപ്പു പറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഷഹീന്‍ബാഗിലെ പ്രതിഷേധത്തെ കുറിച്ച് അമിത് മാളവ്യ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ്.

സക്കീര്‍ നഗര്‍ സ്വദേശിനി നഫീസാ ബാനു, ഷഹീന്‍ബാഗ് സ്വദേശിനി ഷഹ്‌സാദ് ഫാത്തിമ എന്നിവരാണ് അമിത്തിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തിലധികമായി ഷഹീന്‍ ബാഗില്‍ പ്രതിഷേധം നടക്കുകയാണ്.

ജനുവരി 15ന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് പ്രതിഫലം വാങ്ങിയാണ് സ്ത്രീകള്‍ പ്രതിഷേധിക്കാനെത്തുന്നതെന്ന് പറയുന്നത്. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Other News in this category4malayalees Recommends