അഖിലേഷ് യാദവിന്റെ മകള്‍ സിഎഎ സമരത്തില്‍ ; വാര്‍ത്ത നിഷേധിച്ച് പാര്‍ട്ടി

അഖിലേഷ് യാദവിന്റെ മകള്‍ സിഎഎ സമരത്തില്‍ ; വാര്‍ത്ത നിഷേധിച്ച് പാര്‍ട്ടി
ലഖ്‌നൗവിലെ ക്ലോക്ക് ടവറില്‍ നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തില്‍ സമാജ്വാദി പാര്‍ട്ടി തലവനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ മകള്‍ ടീന യാദവ് (14) പങ്കെടുക്കുന്നുവെന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഫോട്ടോ പ്രചരിച്ചു തുടങ്ങിയതോടെ ടീന സമരത്തില്‍ പങ്കെടുത്തില്ലെന്ന വിശദീകരണവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി. ടീന സമരത്തില്‍ പങ്കെടുത്തില്ലെന്നും അതുവഴി പ്രഭാത നടത്തത്തിനിറങ്ങിയ ടീനയ്‌ക്കൊപ്പം സുഹൃത്ത് എടുത്ത സെല്‍ഫിയാണ് ഇതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.

ക്ലോക്ക് ടവറിന് അടുത്ത് അഖിലേഷ് യാദവിന്റെ വീട്. ഞായറാഴ്ച പ്രഭാത സമരത്തിന് ഇറങ്ങിയപ്പോള്‍ ടീന സമരക്കാരെ കാണുകയും അവരോട് സംസാരിക്കുകയുമായിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ ടീനക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്.

എന്നാല്‍ സുഹൃത്തുക്കള്‍ സമര രംഗത്തുണ്ടായിരുന്നതിനാല്‍ അവരെ കാണാനാണ് ടീന പോയതെന്നും സമരക്കാര്‍ക്കൊപ്പം കുറച്ചുസമയം ചിലവഴിച്ച ശേഷം മടങ്ങിയെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ അഖിലേഷ് യാദവ് രൂക്ഷമായി എതിര്‍ത്തിരുന്നു.

Other News in this category4malayalees Recommends