സിന്ദൂരവും കാക്കയും' കാര്യങ്ങള്‍ കൈവിട്ടുപോയി ; 29 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എട്ടോളം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു

സിന്ദൂരവും കാക്കയും' കാര്യങ്ങള്‍ കൈവിട്ടുപോയി ; 29 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എട്ടോളം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു
എറണാകുളം പാവക്കുളത്തെ പ്രശസ്തമായ ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഒരു സംഘം സ്ത്രീകള്‍ നടത്തിയ യോഗത്തില്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ 29ഓളം ബി.ജ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന ആതിര എന്ന തിരുവനന്തപുരം സ്വദേശിയാണ് ക്ഷേത്രത്തില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ പരസ്യമായി ചോദ്യം ചെയ്തത്. എന്നാല്‍ ഇതില്‍ പ്രകോപിതരായ ഒരു സംഘം ആളുകള്‍ ആതിരയെ ആക്രമിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ആതിര പൊലീസില്‍ പരാതി നല്‍കിയത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വിമര്‍ശനവുമായി എത്തിയ യുവതിക്കെതിരേ നേരത്തെ ബി.ജെ.പി. വ്യാവസായിക സെല്‍ കണ്‍വീനറായ സജിനി നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആതിരയോട് അപമര്യാദയായി കയര്‍ക്കുന്ന സംഘത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. വര്‍ഗീയ ചുവയോടുള്ള സംസാരത്തെ പരിഹസിച്ചു കൊണ്ട് ട്രോളുകളും പ്രചരിച്ചിരുന്നു.Other News in this category4malayalees Recommends