ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു ; പ്രതിരോധത്തില്‍ വീഴ്ച വരുത്തിയതിന് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു ; പ്രതിരോധത്തില്‍ വീഴ്ച വരുത്തിയതിന് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം നിയന്ത്രണാതീതമായി തുടരുന്നു. തിങ്കളാഴ്ച മാത്രം 108 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ കൊറോണ മൂലം ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 1016 ആയി ഉയര്‍ന്നു. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ചൈനയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുറത്താക്കി.

ആരോഗ്യ കമ്മീഷന്‍ ചീഫ് ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് പുറത്താക്കിയിരിക്കുന്നത്. ഒപ്പം കൊറോണ പ്രതിരോധത്തിന് അനുവദിച്ച ഫണ്ട് കൃത്യമായി വിനയോഗിക്കാത്തതിന്റെ പേരില്‍ ചൈനയിലെ ലോകല്‍ റെഡ് ക്രോസ് ഡെപ്യൂട്ടി ഡയരക്ടറെയും പുറത്താക്കിയിട്ടുണ്ട്.

തിങ്കളാഴ്ചത്തെ 108 മരണത്തില്‍ 103 പേരും ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നാണ്. 2097 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം ചൈനയില്‍ 42,638 പേര്‍ക്ക് നിലവില്‍ കൊറോണ സ്ഥിരീകരിച്ചു.

രാജ്യത്തെ 20,000 ആരോഗ്യ പ്രവര്‍ത്തകരെ വുഹാനിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നു.

തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. ചൈനയില്‍ കൊറോണ പിടിപെട്ടതിനു ശേഷം ആദ്യമായാണ് ഷി പൊതു സന്ദര്‍ശനം നടത്തുന്നത്.

കൊറോണയെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഷി ജിന്‍ പിങ് സന്ദര്‍ശന ശേഷം അഭിപ്രായപ്പെട്ടത്.

കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘവും തിങ്കളാഴ്ച ചൈനയില്‍ എത്തിയിരുന്നു.

Other News in this category4malayalees Recommends