മഞ്ജുവിന്റെ സിനിമാ തിരിച്ചുവരവിനെ എതിര്‍ത്തവരുണ്ട് ; ഇപ്പോഴും പ്രശ്‌നം തുടരുന്നവരുമുണ്ട് ; തന്റെ ആ തീരുമാനത്തില്‍ സന്തോഷമേയുള്ളൂവെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

മഞ്ജുവിന്റെ സിനിമാ തിരിച്ചുവരവിനെ എതിര്‍ത്തവരുണ്ട് ; ഇപ്പോഴും പ്രശ്‌നം തുടരുന്നവരുമുണ്ട് ; തന്റെ ആ തീരുമാനത്തില്‍ സന്തോഷമേയുള്ളൂവെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്
മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ രണ്ടാംവരവിന് വഴിയൊരുക്കിയ ചിത്രമാണ് 'ഹൗ ഓള്‍ഡ് ആര്‍ യു'. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 'ഹൗ ഓള്‍ഡ് ആര്‍ യു' ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായ 'പ്രതി പൂവന്‍കോഴിക്കും മികച്ച പ്രതികരണമാണ് ലഭിച്ചത് ഇപ്പോഴിതാ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു വാര്യര്‍ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത് പലരെയും അസ്വസ്ഥരാക്കിയെന്ന് അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിരിക്കുകയാണ്.

തീരുമാനത്തെ കഠിനമായി എതിര്‍ത്ത് സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കിയവരുണ്ട്. ഇപ്പോഴും ആ പ്രശ്‌നം തുടരുന്നവരുണ്ട്. മലയാള സിനിമയിലെ നല്ലൊരു നടിയെ തിരിച്ച് അഭിനയത്തിലേക്കു കൊണ്ടു വന്നതില്‍ സന്തോഷമേയുള്ളൂ. തമിഴില്‍ '36 വയതിനിലേ'യിലൂടെ ജ്യോതികയുടെ തിരിച്ചുവരവും കൂടി സംഭവിച്ചു.

ഒരുപാട് സ്ത്രീകള്‍ക്ക് സ്വന്തം സ്വപ്നങ്ങള്‍ വീണ്ടെടുക്കാന്‍ പ്രചോദനമായി ആ സിനിമ. ഇപ്പോള്‍, വീണ്ടും മഞ്ജുവിനെ നായികയാക്കിയപ്പോള്‍ തോന്നിയ മാറ്റം മഞ്ജു ഫ്രീ ബേര്‍ഡ് ആയ പോല തോന്നുന്നുവെന്നതാണ്. റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends