യു.എ.പി.എ കേസ്: അലനെയും താഹയെയും ഇന്ന് പ്രത്യേക കോടതിയില്‍ ഹാജരാക്കും; റിമാന്റ് കാലാവധി നീട്ടാന്‍ എന്‍ഐഎ ആവശ്യപ്പെടും

യു.എ.പി.എ കേസ്: അലനെയും താഹയെയും ഇന്ന് പ്രത്യേക കോടതിയില്‍ ഹാജരാക്കും; റിമാന്റ് കാലാവധി നീട്ടാന്‍ എന്‍ഐഎ ആവശ്യപ്പെടും

യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. ഇരുവരുടെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും . റിമാന്റ് കാലാവധി നീട്ടുന്നതിനായി ഇരുവരെയും കോടതിയില്‍ ഇന്ന് ഹാജരാക്കുന്നത്.


അതേസമയം കേസ് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.

സിപിഎം പ്രവര്‍ത്തകരായ അലനും താഹയും നാല് മാസം മുമ്പാണ് കോഴിക്കോട്ട് നിന്ന് അറസ്റ്റിലാവുന്നത്. അര്‍ദ്ധരാത്രി പൊലീസെത്തി ഇരുവരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാന്‍ എന്നയാളുമായി ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോള്‍ മൂന്നാമനായ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് ആരോപിച്ചു. ഇവരുടെ അടുത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകള്‍ കണ്ടെടുത്തു എന്നുമാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
Other News in this category4malayalees Recommends