എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട് ; തുറന്നുപറഞ്ഞ് നമിത

എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട് ; തുറന്നുപറഞ്ഞ് നമിത
കുറച്ചുകാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന നടിയാണ് നമിതാ പ്രമോദ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചു. അതിനാല്‍ തന്നെ നിരവധി ആരാധകരാണ് നമിതയ്ക്കുള്ളത്. ഇപ്പോഴിതാ ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതം തന്നെ പഠിപ്പിച്ചതെന്താണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

ജീവിതത്തില്‍ പരാജയങ്ങളുണ്ടാകും പുറമേ കാണുന്ന തിളക്കം മാത്രമല്ല. അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. ഇതെല്ലാം ഫെയ്‌സ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും അവരാണെന്റെ സംരക്ഷണ കവചം. നമിത പറയുന്നു.

തനിക്ക് സഹതാരങ്ങളോട് മത്സരബുദ്ധിയില്ലെന്നും നമുക്കുള്ളത് എങ്ങനെയായാലും നമ്മെ തേടി വരുമെന്നുള്ള പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നമിത അഭിമുഖത്തില്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends