സിനിമ നന്നായെന്ന് എല്ലാവരും പറയുമ്പോള്‍ പരിക്കിന്റെയും ചളിയില്‍ കുളിച്ചതിന്റെ ഫലം കണ്ടു എന്ന് തോന്നുന്നു ; അയ്യപ്പനും കോശിയും വേഷത്തെ കുറിച്ച് ബിജു മേനോന്‍

സിനിമ നന്നായെന്ന് എല്ലാവരും പറയുമ്പോള്‍ പരിക്കിന്റെയും ചളിയില്‍ കുളിച്ചതിന്റെ ഫലം കണ്ടു എന്ന് തോന്നുന്നു ; അയ്യപ്പനും കോശിയും വേഷത്തെ കുറിച്ച് ബിജു മേനോന്‍
മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പൃഥ്വിരാജും ബിജു മേനോനും പ്രധാനവേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയും. ചിത്രത്തിന്റെ അവസാനഭാഗത്തിലെ പോരാട്ടം കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാ പ്രേമികള്‍. ചെളിയില്‍ കിടന്നുള്ള ഇരുവരുടേയും ഫൈറ്റ് പ്രേക്ഷകര്‍ നെഞ്ചിടിപ്പോടെയാണ് കണ്ടുനിന്നത്. ഇപ്പോഴിതാ ആ ഫൈറ്റ് രംഗത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍ ബിജുമേനോന്‍. വളരെ ശാരീരിക പ്രയാസങ്ങള്‍ അനുഭവിച്ചാണ് ആ രംഗം പൂര്‍ണ്ണതയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പ്രായത്തിന്റെ പ്രശ്‌നങ്ങളൊന്നും വകവയ്ക്കാതെയാണ് ഞാന്‍ ഫൈറ്റ് സീന്‍ ചെയ്തത്. മാത്രമല്ല കഥാപാത്രം നമ്മുടെ മനസ്സില്‍ കയറുമ്പോള്‍ അതിന്റെ പൂര്‍ണതയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ തോന്നുന്നത് സ്വാഭാവികമാണ്. പലപ്പോഴും കഥാപാത്രത്തിന്റെ ആവേശം എന്നിലേക്ക് കയറിയിട്ടുണ്ട്. അട്ടപ്പാടിയിലെ മാര്‍ക്കറ്റില്‍ സെറ്റിട്ടാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരിച്ചത്.

ഫൈറ്റില്‍ ഞാനും പൃഥ്വിരാജും ചേര്‍ന്നുള്ള മല്‍പ്പിടിത്തത്തിലും കെട്ടിമറിച്ചിലിലും രണ്ടുപേരുടെ ശരീരത്തിലും കുറെ മുറിവും ചതവുകളും ഉണ്ടായി.

ഷൂട്ട് കഴിഞ്ഞ് വൈകുന്നേരം റൂമില്‍ എത്തിയാല്‍ അക്ഷരാര്‍ഥത്തില്‍ ബെഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. സിനിമ നന്നായെന്ന് എല്ലാവരും പറയുമ്പോള്‍ പരിക്കിന്റെയും ചളിയില്‍ കുളിച്ചതിന്റെ ഫലം കണ്ടു എന്ന് തോന്നാറുണ്ട്. ഇത്തരം കഥാപാത്രങ്ങള്‍ അപൂര്‍വമായി തേടിയെത്തുന്ന സൗഭാഗ്യമാണ്. അതുകൊണ്ടുതന്നെ എന്റെ കഴിവിന്റെ പരമാവധി ആ കഥാപാത്രമാകാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ബിജുമേനോന്‍ പറഞ്ഞു.

Other News in this category4malayalees Recommends