ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച എ സമ്പത്ത് സ്ഥിരം കേരളത്തില്‍ ; യാത്രാ ബത്തയായി ഒന്നര ലക്ഷം രൂപ

ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച എ സമ്പത്ത് സ്ഥിരം കേരളത്തില്‍ ; യാത്രാ ബത്തയായി ഒന്നര ലക്ഷം രൂപ
ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച എ സമ്പത്ത് സ്ഥിരം കേരളത്തിലെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. എ സമ്പത്തിന്റെ യാത്രാബത്തയായി ഒന്നര ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ആരോപണം ശക്തിപ്പെടുന്നത്. ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാര്‍ നിയമിച്ച എ സമ്പത്തിന്റെ നിയമന ഉത്തരവില്‍ യാത്രാ ബത്തയെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും ഡല്‍ഹിയില്‍ ഉണ്ടാകേണ്ട എ സമ്പത്ത് ഭൂരിഭാഗം ദിവസങ്ങളിലും കേരളത്തിലാണെന്നുമാണ് ആരോപണം.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും തിരിച്ചും സഞ്ചരിക്കുന്നതിന്റെ വിമാന ടിക്കറ്റ് ഇനത്തിലും കേരളത്തിനുള്ളില്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് സഞ്ചരിച്ചതിനുമാണ് എ സമ്പത്തിന് സര്‍ക്കാര്‍ യാത്രാബത്ത അനുവദിച്ചിരിക്കുന്നത്. യാത്രാബത്തയെക്കുറിച്ച് നിയമന ഉത്തരവില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ സമ്പത്ത് നല്‍കിയ യാത്രാ ബില്‍ കേരള ഹൗസ് റഡിഡന്‍സ് കമ്മീഷണര്‍ പൊതുഭരണവകുപ്പിലേയ്ക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്ന ധനവകുപ്പിന് കൈമാറിയ ബില്‍ കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഡല്‍ഹിയില്‍ കേരളത്തിന്റെ ലൈസണിങ് ഓഫീസറായി എ സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാര്‍ നിയമിച്ചത്. രണ്ട് അസിസ്റ്റന്റുമാരെയും ഒരു ഓഫീസ് അസിസ്റ്റന്റിനെയും സമ്പത്തിന് അനുവദിച്ചിരുന്നു. ഇതു കൂടാതെ ഡല്‍ഹിയില്‍ പ്രത്യേക വാഹനവും നല്‍കി. ഇതാദ്യമായാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന തസ്‌കിത സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ എംപിയായ എ സമ്പത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു നിയമനം.

കേരളത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വേഗം കൂട്ടുന്നതിനും കേരളത്തിന്റെ ആവശ്യം കേന്ദ്രത്തെ അറിയിക്കുന്നതിനുമായാണ് പ്രത്യേക ഓഫീസറായി എ സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. സംഭവത്തില്‍ ധൂര്‍ത്തെന്ന പേരില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Other News in this category4malayalees Recommends