പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ചെന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ചെന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്
പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരക്യാമ്പുകളില്‍ കടന്നുചെന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത്. മിന്നലാക്രമണവുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും, ഏതാണ് ആ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തയ്യാറാവണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു.

നമ്മുടെ സൈന്യത്തില്‍ അഭിമാനമുള്ളയാളാണ് ഞാന്‍, എന്നാല്‍ മിന്നലാക്രമണത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റയോ, ചിത്രങ്ങളുടെ തെളിവോ ഇതുവരെ ആരും പുറത്തുവന്നിട്ടില്ല. നമ്മുടെ കരസേനയും വ്യോമസേനയും ഒരിക്കലും വ്യാജആക്രമണങ്ങള്‍ നടത്തുകയില്ല, പക്ഷേ, വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടൂ മോദി സര്‍ക്കാരിനെ അഭിസംബോദന ചെയ്ത് കമല്‍നാഥ് പറഞ്ഞു.പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കമല്‍നാഥിന്റെ പ്രസ്താവന.

Other News in this category4malayalees Recommends