ഹിന്ദുക്കളുടെ സഹിഷ്ണുത ബലഹീനതയായി കാണരുത് ; വാരിസ് പത്താന്റെ വിവാദ വാക്കുകള്‍ക്ക് മറുപടിയുമായി ഫഡ്‌നാവിസ്

ഹിന്ദുക്കളുടെ സഹിഷ്ണുത ബലഹീനതയായി കാണരുത് ; വാരിസ് പത്താന്റെ വിവാദ വാക്കുകള്‍ക്ക് മറുപടിയുമായി ഫഡ്‌നാവിസ്
എഐഎംഐഎം നേതാവ് വാരിസ് പത്താന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്. രാജ്യത്തെ 100 കോടി ഹിന്ദുക്കളെ നേരിടാനുള്ള ശക്തി 15 കോടി മുസ്ലിമുകള്‍ക്ക് ഉണ്ട് എന്നായിരുന്നു വാരിസ് പത്താന്റെ വിവാദ പ്രസ്താവന.

ഹിന്ദുക്കള്‍ക്ക് സഹിഷ്ണുതയുണ്ട്, എന്നാല്‍ ആ സഹിഷ്ണുതയെ അവരുടെ ബലഹീനതയായി കാണരുതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. പത്താന്റ പ്രസ്താവനയില്‍ അപലപിക്കുന്നു. പത്താന്‍ മാപ്പു പറയാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം.

ഇന്ത്യയില്‍ 100 കോടി ഹിന്ദുക്കള്‍ ഉള്ളതുകൊണ്ടാണ് മനന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സുരക്ഷിതരായി സര്‍വ്വ സ്വാതന്ത്ര്യത്തോടെയും കഴിയുന്നത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് ഇത്തരമൊരു പ്രസ്താവന നടത്താന്‍ ആരും ധൈര്യപ്പെടില്ല. ഹിന്ദു സമൂഹത്തോടും രാജ്യത്തോടും പത്താന്‍ മാപ്പു ചോദിക്കണമെന്നും ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends