ഭരണ സഖ്യത്തിലെ തര്‍ക്കങ്ങള്‍ ; മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവച്ചു

ഭരണ സഖ്യത്തിലെ തര്‍ക്കങ്ങള്‍ ; മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവച്ചു
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി സമര്‍പ്പിച്ചു. ഇതോടെ മലേഷ്യയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങി. മലേഷ്യയുടെ തലവനായ രാജാവിനാണ് അദ്ദേഹം രണ്ട് വരി രാജിക്കത്ത് സമര്‍പ്പിച്ചത്. തിങ്കളാഴ്ച മലേഷ്യന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമേ 2016 ല്‍ രൂപീകരിച്ച സ്വന്തം പാര്‍ട്ടിയില്‍ നിന്നും മഹാതിര്‍ മുഹമ്മദ് രാജി വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹാതിര്‍ മുഹമ്മദ് തന്റെ മാതൃപാര്‍ട്ടിയായ യു.എം.എന്‍.ഒ. പാര്‍ട്ടിയുമായി ചേര്‍ന്ന് വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് കരുതുന്നത്. തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മലേഷ്യ സാക്ഷ്യം വഹിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാതിറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു മലേഷ്യ ഭരണ സഖ്യമായ പാകാതന്‍ ഹാരാപന്‍ വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്റും മലേഷ്യന്‍ ആഭ്യന്തര മന്ത്രിയുമായ മുഹിയുദ്ദീന്‍ യാസിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദീര്‍ഘകാലം മലേഷ്യയുടെ പ്രധാനമന്ത്രി കസേര സ്വന്തമാക്കിയ നേതാവാണ് മഹാതിര്‍ മുഹമ്മദ് 1981 ലാണ് മലേഷ്യയുടെ പ്രധാനമന്ത്രിയായി ആദ്യം സ്ഥാനമേറ്റത്. തുടര്‍ന്ന് 2003 വിരമിക്കുകയായിരുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 2018 അധികാരത്തില്‍ തിരിച്ചെത്തി. തൊണ്ണൂറ്റിനാല് വയസുള്ള അദ്ദേഹം കുറച്ചു കാലമായി ഇന്ത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായി ഐക്യരാഷ്ട്രസഭയില്‍ നിലപാട് സ്വീകരിച്ചതിന് ഇന്ത്യയുടെ വിരോധം സമ്പാദിക്കുവാന്‍ കാരണമായി. ലോകത്തെ പ്രമുഖ പാമോയില്‍ ഉത്പാദക രാജ്യമായ മലേഷ്യയില്‍ നിന്നും ഭക്ഷ്യഎണ്ണ വാങ്ങേണ്ട എന്ന നിലപാട് ഇന്ത്യന്‍ വ്യാപാരികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യ പാമോയില്‍ ഇറക്കുമതി നിര്‍ത്തിയതോടെ മലേഷ്യ ഗുരുതരമായ പ്രതിസന്ധിയാണ് നേരിട്ടത്. എന്നാല്‍ തന്റെ നിലപാടില്‍ ആദ്യ ഘട്ടത്തില്‍ ഉറച്ചു നിന്ന മഹാതിര്‍ മുഹമ്മദ് സര്‍ക്കാര്‍ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു.

Other News in this category4malayalees Recommends